പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് കാലം ചെയ്തു (1909)

194. …………. മാര്‍ ദീവന്നാസ്യോസ് യൗസേപ്പ് (വലിയ) ……………… വയസ്സും ക്ഷീണവുമായ ……………………. വലിയ വേദനകള്‍ കണ്ടു തുടങ്ങുകയാല്‍ നാട്ടുചികിത്സ പോരെന്നു തോന്നിയിട്ടു ആലപ്പുഴ നിന്നും ഡോ. നായിഡുവിനെ വരുത്തി അദ്ദേഹം ഇടവം 3-നു ഞായറാഴ്ച പരു കീറി. അന്നു മുതല്‍ ദിവസേന അഴിച്ചുകെട്ടി മരുന്നുകള്‍ സേവിച്ചിട്ടു വലിയ ഗുണമൊന്നും കാണാഴികയാല്‍ കൊല്ലത്തു നിന്നും പീറ്റര്‍ ലക്ഷ്മണന്‍ എന്ന ഡോക്ടറെയും പിന്നീട് കൊച്ചിയില്‍ നിന്നും ഡോക്ടര്‍ ഗ്രെ എന്ന സായിപ്പിനെയും വരുത്തി. ചികിത്സയില്‍ ആദ്യം ……………… വരുത്തിയെങ്കിലും പിന്നീട് പരുവിനു വളരെ ആശ്വാസം കാണുകയാല്‍ പൂര്‍ണ്ണ സുഖം പ്രാപിക്കുമെന്നു എല്ലാവര്‍ക്കും തോന്നി. എങ്കിലും ക്ഷീണവും ………..യും വര്‍ദ്ധിച്ചു 1909 ഹ്സീദോന്‍ 28-നു ജൂലൈ 11-നു 1084 മിഥുനം 23-നു ഞായറാഴ്ച പകല്‍ പതിനൊന്നര മണിക്കു മെത്രാപ്പോലീത്താ കാലം ചെയ്തു. രോഗാരംഭത്തില്‍ തന്നെ കുര്‍ബാന കൈക്കൊള്‍കയും ഉപ്രിശ്മാ കഴിക്കയും ചെയ്തു. രോഗം കൂടിയപ്പോള്‍ കന്തീലായും കഴിച്ചു. നല്ല അനുതാപത്തോടുകൂടെ മരിച്ചിരിക്കുന്നു. മാര്‍ ദീവന്നാസ്യോസ് കൊച്ചു മെത്രാപ്പോലീത്തായും മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായും മാര്‍ ഒസ്താത്യോസ് ബാവായും ഹാജരുണ്ടായിരുന്നു. പിറ്റേ ദിവസമായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ പെരുനാള്‍ ദിവസമായ 24-നു തിങ്കളാഴ്ച ഉച്ചയ്ക്കു പള്ളിക്കാര്‍ കൂടി വളരെ ആഘോഷമായും ഭംഗിയായും മൃതശരീരം പഴയസെമിനാരിക്കു കൊണ്ടുപോകയും സെമിനാരി പള്ളിയുടെ വടക്കേ വരാന്തയില്‍ കിഴക്കേ അറ്റത്തുള്ള മുറിയില്‍ അടക്കയും ചെയ്തു. ഇംഗ്ലീഷ് ബിഷപ്പ് ഗില്‍ രോഗാരംഭം മുതല്‍ കൂടെക്കൂടെ വന്നന്വേഷിക്കയും വളരെ താല്‍പര്യം ചെയ്കയും ശവസംസ്കാരത്തില്‍ സംബന്ധിക്കയും ചെയ്തു. സുറിയാനി സഭയ്ക്കു വേണ്ടി വളരെ പ്രയാസപ്പെടുകയും …………… കാഴ്ചയ്ക്കു സുന്ദരപുരുഷന്‍, സംസാരം വളരെ മാധുര്യമുള്ളതും ആരെയും സമ്മതിപ്പിക്കുന്നതുമായിരുന്നു. ആരോടും …………. പ്രവൃത്തിപ്പാന്‍ തക്ക സമര്‍ത്ഥന്‍ ആയിരുന്നു. സാധുക്കളില്‍ ദയവുള്ളവന്‍. ധര്‍മ്മം വളരെ ചെയ്യുന്നവന്‍. ഹൃദയപരമാര്‍ത്ഥതയുള്ളവന്‍. പ്രതിക്രിയ ചെയ്യാത്തവന്‍. താഴ്മയില്‍ അഗ്രഗണ്യന്‍. കോപശീലമില്ലാത്തവന്‍. ക്ഷമയുള്ളവന്‍. പണം ചിലവു ചെയ്യുന്നതില്‍ ലോപം ഇല്ലാത്തവന്‍. ഔദാര്യശീലന്‍. വളരെ ബുദ്ധിശക്തിയുള്ളവന്‍. സഭയ്ക്കു ഗുണമുണ്ടെന്നു തോന്നുന്ന കാര്യങ്ങളില്‍ ചിലവിന്‍റെ ബാഹുല്യവും പ്രയാസങ്ങളും ആലോചിക്കാതെ എടുത്തുചാടുകയും എങ്ങനെയും അത് നിറവേറ്റുകയും ചെയ്തിട്ടുള്ളവന്‍. തന്ത്രജ്ഞന്‍. കാര്യം സാധിക്കുന്നതിന് ഉപായങ്ങള്‍ പ്രയോഗിക്കുന്നവന്‍. ഇദ്ദേഹത്തിന്‍റെ മരണവര്‍ത്തമാനം അറിഞ്ഞു അനുശോചിക്കുന്നതായി വൈസ്രോയി, കല്‍ക്കട്ടാ ബഷപ്പ്, മദ്രാസ് ബിഷപ്പ്, തിരുവിതാംകൂര്‍ മഹാരാജാവ്, കൊച്ചി രാജാവ്, രണ്ടു സംസ്ഥാനങ്ങളിലെയും ദിവാന്‍ജിമാര്‍, റസിഡണ്ട് സായിപ്പ്, വലിയ കോയിത്തമ്പുരാന്‍ മുതലായ പല മഹാന്മാരുടെയും കമ്പികള്‍ വരികയും വേറെ അനേകം മഹത്വക്കളുടെ എഴുത്തുകള്‍ വരികയും ചെയ്തു.

193. മേല്‍ 133-ാം വകുപ്പില്‍ പറയുന്ന വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തായെ കാലം ചെയ്ത മാര്‍ ദീവന്നാസ്യോസ് യൗസേപ്പ് മെത്രാപ്പോലീത്തായുടെ പിന്‍ഗാമിയായി അംഗീകരിക്കണമെന്നു കമ്പിയടിച്ചതനുസരിച്ചു അനുവദിച്ചു പാത്രിയര്‍ക്കീസ് ബാവായുടെ മറുപടി കമ്പിയില്‍ വന്നിരിക്കുന്നു.

194. കാലം ചെയ്ത മാര്‍ ദീവന്നാസ്യോസ് യൗസേപ്പ് മെത്രാപ്പോലീത്തായുടെ മുപ്പതാം ദിവസം അടിയന്തിരം എല്ലാ പള്ളിക്കാരും കൂടി ആയിരത്തില്‍ ചില്വാനം പറ അരി വച്ചു കോട്ടയത്തു സെമിനാരിയില്‍ വച്ചു 1909 ആഗസ്റ്റ് 13-നു മലയാളം കണക്കില്‍ 84-മാണ്ടു കര്‍ക്കടക മാസം 25-നു ആഘോഷമായി കഴിച്ചിരിക്കുന്നു.

195. മേല്‍ വിവരിച്ച മുപ്പതാം ദിവസമടിയന്തിരത്തിന്‍റെ അടുത്ത ദിവസസമായ കര്‍ക്കടകം 26-നു ചൊവ്വാഴ്ച പള്ളിക്കാരുടെ ഒരു പൊതുയോഗത്തില്‍ മാര്‍ ഗീവര്‍ഗീസ് ദീവന്നാസ്യോസിനെ മലങ്കര ഇടവകയുടെ മെത്രാപ്പോലീത്തായും അസോസ്യേഷന്‍ കമ്മിറ്റി പ്രസിഡണ്ടുമായി സ്ഥാനാരോഹണം ചെയ്യിച്ചിരിക്കുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)