Category Archives: Oommen Chandy

സ്നേഹം സമൃദ്ധമായി പങ്കുവച്ചു നല്‍കിയ വ്യക്തിത്വം / ഉമ്മന്‍ചാണ്ടി

തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. ജാതിയുടെയും മതത്തിന്‍റെയും അതിര്‍വരമ്പുകളില്ലാത്ത എല്ലാ മനുഷ്യര്‍ക്കുമായി സ്നേഹം സമൃദ്ധമായി പങ്കുവച്ചു നല്‍കിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിലും പരിപാലിക്കുന്നതിലും അദ്ദേഹത്തിന്‍റെ പങ്ക് നിര്‍ണ്ണായകമാണ്. അഭിവന്ദ്യ തിരുമേനിയുടെ വിയോഗം സമൂഹത്തിന് തീരാനഷ്ടമാണ്….

ഉമ്മൻചാണ്ടി എ.ഐ.സി.സി. ജനറൽ സെക്രട്ടറി

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി  കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി നിയമിച്ചു. ആന്ധ്രയുടെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.