അനുതാപകീര്‍ത്തനങ്ങള്‍
അനുതാപകീര്‍ത്തനം – 1 (നാഥന്‍ മൃതരിടയിലുറപ്പിച്ചാദത്തെ-എന്ന രീതി) നാഥാ നിന്‍ കൃപയിന്‍വാതില്‍ തുറന്നുതരേണം പാപിനി മറിയാമ്മിനെന്നതുപോ-ലെന്‍പേര്‍ക്കായ് ഞാന്‍ വീഴ്ത്തും കണ്ണീര്‍ കൈക്കൊണ്ടെന്നുടയോനേ എന്‍റെ കടങ്ങള്‍ക്കൊക്കെയുമേകേണം-പരിഹാരം. അബറാഹ-ത്തൊടു ധനവാന്‍ പോലെ ജലബിന്ദു-ഞാനര്‍ത്ഥിക്കായ്വാന്‍ താവക ജീവജലത്തെ സഹചരമായ് നല്‍കണമേ- ബാറെക്മോര്‍. ജീവന്‍ തന്‍ വഴി…