അനുതാപകീര്‍ത്തനങ്ങള്‍
അനുതാപകീര്‍ത്തനം – 1
(നാഥന്‍ മൃതരിടയിലുറപ്പിച്ചാദത്തെ-എന്ന രീതി)
നാഥാ നിന്‍ കൃപയിന്‍വാതില്‍ തുറന്നുതരേണം
പാപിനി മറിയാമ്മിനെന്നതുപോ-ലെന്‍പേര്‍ക്കായ്
ഞാന്‍ വീഴ്ത്തും കണ്ണീര്‍ കൈക്കൊണ്ടെന്നുടയോനേ
എന്‍റെ കടങ്ങള്‍ക്കൊക്കെയുമേകേണം-പരിഹാരം.
അബറാഹ-ത്തൊടു ധനവാന്‍ പോലെ
ജലബിന്ദു-ഞാനര്‍ത്ഥിക്കായ്വാന്‍
താവക ജീവജലത്തെ സഹചരമായ് നല്‍കണമേ-
ബാറെക്മോര്‍.
ജീവന്‍ തന്‍ വഴി വിട്ടാ മറിമായത്തിന്‍
പിമ്പേ പാഞ്ഞിഹ വഴിതെറ്റിയ പള്ളാ-ടയ്യോ ഞാന്‍
നല്ലിടയാ വന്നെന്നെ നീയാരായണമെ
നിശ്ശേഷമതാം കെടുതീയ്ക്കെന്നെ നീ-വെടിയരുതേ
കുലടയോടും-ചുങ്കക്കാരനോടും
മതിയേറും-കന്യകമാരോടും
നിന്‍റെ തൊഴുത്തില്‍ പൂകിടുവാന്‍ ഭാഗ്യം… നല്‍കണമേ
മൊറിയോറാഹേമ്മേലയിനൂ ആദാറൈന്‍.
(ഉത്ഥാനത്താല്‍ തന്‍ സഭയെ-എന്ന രീതി)
ഉടയോന്‍ നാഥാ, നിന്നെ വിളിക്കുന്നയ്യോ ഞങ്ങള്‍
യാചനകേട്ടിട്ടാത്മാക്കള്‍മേല്‍ കൃപ ചെയ്താലും.
എന്നുയിര്‍ മറയുന്നെന്നെ മൃതിനിഴല്‍ ചുറ്റീടുന്നു
നാഥാ നീയെന്‍ കതിരോനാവുക നിന്‍ പ്രഭ കാണ്മാന്‍
തള്ളരുതെന്നെ മുന്തിരിവയലീന്നെന്‍മൃതിനാളില്‍
ഉത്തമനേയെന്നനുതാപത്തെ തൃക്കണ്‍പാര്‍ക്ക.
മാര്‍ഗ്ഗംതെറ്റിയോരാടിനെയാരഞ്ഞാഗതനായി
കോരിയെടുത്ത-തിനെ കാത്തൊരു ന-ല്ലിടയാസ്തുതിതേ.
വിമലാത്മാവൊടു താതനില്‍ ഗൂഢം വാഴും തനയാ
നിന്‍ മാഹാത്മ്യം കീര്‍ത്തിപ്പാന്‍ കഴിവാര്‍ക്കുണ്ടാകും?
ദേവാ, ദേവാ, മറുപടി ഞങ്ങള്‍ക്കമ്പാലേകി-
പ്പശ്ചാത്താപം മര്‍ത്ത്യാത്മാക്കള്‍ക്കുളവാക്കേണം.
അനുതാപകീര്‍ത്തം – 2
കരുണക്കടലേ ഞാന്‍ നോക്കും
ദേവാ, തനയാ, എന്‍ പാപം പെരുകി
പിഴകള്‍ വര്‍ദ്ധിച്ചയ്യയ്യോ.
കഴുകണമെന്നെസോപ്പായാല്‍
ഏകണമെന്‍ ബാഷ്പാല്‍ വെണ്മ
പിതൃസ്നേഹത്താല്‍ യാചിക്കുന്നേന്‍ ഞാന്‍.
ഹസിക്കരുതേ എന്നെ വൈരി
തേറും നരരില്‍ ദൂതന്മാര്‍ പ്രീതന്മാരായി
തിര്‍ന്നിവ ചൊല്ലട്ടെ.
അനുതാപികളില്‍ തന്‍വാതില്‍
രാപകലിങ്ങു തുറന്നീടും ഹലേലുയ്യാ
നാഥാ സ്തുത്യന്‍ നീ-ബാറെക്മോര്‍.
എന്‍പാപത്തില്‍ ഞാന്‍ ചാകാന്‍
ഇടയാകരുതയ്യോ നാഥാ എന്‍ ബാഷ്പങ്ങള്‍
ചൊരിഞ്ഞീടുന്നിപ്പോള്‍.
അജമോ മാടോ ചെങ്ങാലിയോ
കുറുപ്രാവിന്‍കുഞ്ഞുങ്ങളെയോ കാഴ്ചയതായി
ട്ടര്‍പ്പിക്കുന്നില്ലേ.
ശെമവോന്‍ തന്‍ ഭവനേ വന്ന
പാപിസ്ത്രീപോലിരുതുള്ളി കണ്‍നീര്‍കണ്ടെന്‍
മേല്‍ ദയതോന്നണമെ.
തിരുജനകന്‍ സ്നേഹത്താലും
മാതാവിന്‍ പ്രാര്‍ത്ഥനയാലും ഹാലേലുയ്യാ
പൊറുക്കണമെന്‍ പിഴകള്‍.
മൊറിയോറാഹേമ്മേലൈനൂആദാറൈന്‍.
ഉടയോന്‍ നാഥാ, നിന്നെ വിളിക്കുന്നയ്യോ ഞങ്ങള്‍
യാചനകേട്ടിട്ടാത്മാക്കള്‍മേല്‍ കൃപ ചെയ്താലും.
കര്‍ത്താവേ നിന്‍ മോചനമതിനായ് വാഞ്ഛിക്കുന്നേന്‍
കണ്ണീരേകുക കരുണ ലഭിപ്പാനിത്തരുണത്തില്‍.
ജീവിതജീവനതാം നിന്‍ ദയവിന്നര്‍ത്ഥിക്കുന്നേന്‍
ഒഴുക്കീടണമെ കരുണക്കടലേ നിന്‍ കൃപയെന്മേല്‍
ആയുസ്സു മുഴുവന്‍ പാഴായയ്യോ അദ്ധ്വാനിച്ചേന്‍
ജീവാന്ത്യേ, ഞാന്‍ നിന്‍റേതാവാനേല്‍ക്കണമെന്നെ.
മാരകമസ്ത്രം വഞ്ചകസാത്താനെയ്തേനെന്നില്‍
സൗഖ്യദമൗഷധമെന്മേല്‍ പൂശുക ബലമുടയവനേ.
ദേവാ, ദേവാ, മറുപടി ഞങ്ങള്‍ക്കമ്പാലേകി-
പ്പശ്ചാത്താപം മര്‍ത്യാത്മാക്കള്‍ക്കുളവാക്കണമേ.
അനുതാപകീര്‍ത്തനം – 3
(ഉടയോന്‍ നാഥാ-ഗിരിസീനാഃ എന്ന മട്ടില്‍)
എന്നുടെ രക്ഷാ-നായകനേ നാഥാ-എന്നാത്മാവിനു നീ
കാവലതായ്നിന്നീടണമെ-ഉഴലുന്നേന്‍ വഴിവിട്ടയ്യോ
മാനവ വത്സലനേ കൃപയാല്‍-പാപത്തീന്നെന്നാത്മത്തെ
കര്‍ത്താവേ-പരിരക്ഷിക്കണമെ-ബാറെക്മോര്‍.
എന്‍കര്‍ത്താവേ, എന്നുടെപാപങ്ങള്‍-ഓളംചുഴലികള്‍പോല്‍
ചുറ്റിയിരിക്കുന്നവയില്‍ ഞാന്‍-മുങ്ങിപ്പോകാതെന്നെയഹോ
തൃക്കൈ തന്നു തുണയ്ക്കണമേ…. ശുഭതുറമുഖമതിലേറ്റണമെ
പത്രോസാം-ശിഷ്യനെയെന്നോണം.
മൊറിയോറാഹേമ്മേലൈനൂആദാറൈന്‍.
യേശു പിതൃസുതനെ, ഞങ്ങളെ കാക്കണമെ
യേശു മറിയസുതാ, ഞങ്ങളെ തുണയ്ക്കണമെ
യേശു, ബലം തന്ന്, യേശു സൂക്ഷിക്ക
യേശു, ദോഷിയെ ഞങ്ങളില്‍നിന്നകറ്റണമേ
യേശു, അകൃത്യവും പാപവും മോചിക്ക
യേശു, വിധിദിവസം കരുണ തോന്നണമേ.