Category Archives: Edavazhikal Diary

കോട്ടയം ചെറിയപള്ളിയ്ക്കകത്ത് ശവം അടക്കിയതിനെക്കുറിച്ച് ഒരു വിവരണം (1866)

244. ഒളശയില്‍ ……. ചാക്കോയുടെ മകന്‍ കത്തനാര്‍ ….. മര്‍ക്കോസ് കത്തനാരുടെ മകള്‍ ചാച്ചി എന്ന പെണ്ണിനെ കെട്ടിയിരുന്നാറെ അവര്‍ക്കു എട്ടു മാസം ഗര്‍ഭം ആയപ്പോള്‍ ദേഹമൊക്കെയും നീരുവന്നു കോട്ടയത്ത് …. കൊണ്ടുവന്നു പാര്‍പ്പിച്ച് പ്രസവം കഴിഞ്ഞു നാലാറു ദിവസം കഴിഞ്ഞാറെയും…

സഭാ വസ്തുക്കള്‍ പാലക്കുന്നത്ത് മെത്രാന്‍ വില്ക്കുന്നു (1866)

245. 235 മത് ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം ചേരിക്കല്‍ നിലം ഒഴിഞ്ഞു പാലക്കുന്നന്‍ മുതല്‍ കൈക്കലാക്കിയതു കൂടാതെ ആ നിലത്തോടു ചേര്‍ന്ന് അഞ്ചു മുറി പുരയിടങ്ങളും ചിറയും ഉണ്ടായിരുന്നതിനും കിളിരൂര്‍ കരയില്‍ ചിറ്റേടത്തു രാമന്‍ പരമേശ്വരനെ ഒന്നാം പ്രതി ആയിട്ടും പാലക്കുന്നനെ രണ്ടാം…

മൂന്നിമ്മേല്‍ കുര്‍ബ്ബാന വേണ്ട: പുതുപ്പള്ളി പളള്ളിയിലെ ത്രോണോസുകള്‍ പൊളിപ്പിച്ചു (1861)

191. 152 മത ലക്കത്തില്‍ പറയുന്ന കാരാപ്പുഴ കുരുവിള, ചാലിപലത്തു ഉലഹന്നാന്‍ മുതല്‍പേരെ സ്വാധീനപ്പെടുത്തിക്കൊണ്ട് 1861 മത വൃശ്ചിക മാസത്തില്‍ പള്ളിയില്‍ കടന്ന് ബലമായി കുര്‍ബ്ബാന ചൊല്ലുകയും ചെയ്തു. അങ്ങനെ രണ്ടു ഞായറാഴ്ച ചൊല്ലിയതില്‍ പിന്നെ മൂന്നാം ഞായറാഴ്ച ചൊല്ലി നിന്ന…

സുറിയാനി കത്തോലിക്കരുടെ ഇടയിലെ തര്‍ക്കങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും (1861)

169. മലയാളത്തു നിന്നും ബഗദാദിനു പോയിരുന്ന കലല്‍ദായക്കാരായ അന്തോന്‍ കത്തനാരു മുതല്‍പേരും മാര്‍തോമ്മാ മെത്രാപ്പോലീത്താ ഒരുമിച്ചു 1861 മത മേട മാസം 21-നു കൊച്ചിയില്‍ വന്നു ഇറങ്ങികൊള്‍കയും ചെയ്തു. ആ മെത്രാന്‍ മൂസലല്‍കാരന്‍ ആകുന്നു. മേലെഴുതിയ പാലാ പള്ളിയില്‍ കുടക്കച്ചറെ അന്തോനി…

മര്‍ക്കോസിന്‍റെ മാളിക പുതുക്കിപ്പണിയാന്‍ മലങ്കരസഭയുടെ സഹായം (1857)

121. 1856 മത കുംഭ മാസം 23-നു ഊര്‍ശ്ലേമിന്‍റെ അബ്ദല്‍ നൂര്‍ ഒസ്താത്യോസ് ഗ്രീഗോറിയോസ് ബാവായും ആ ദേഹത്തിന്‍റെ ശുശ്രൂഷക്കാരനായ അബ്ദുള്ളാ റമ്പാനും കൂടെ കൊച്ചിയില്‍ വന്നിറങ്ങുകയും അവിടെ നിന്നും ബോട്ടു കയറി 25-നു സെമിനാരിയില്‍ എത്തി മെത്രാപ്പോലീത്തായുമായിട്ടു കണ്ടു സെമിനാരിയില്‍…

ആര്‍ത്താറ്റ് പള്ളി തര്‍ക്കം: കൊച്ചി സര്‍ക്കാര്‍ ഉത്തരവ് (1860)

162. കൊച്ചി സംസ്ഥാനത്തെ …. ചട്ടംകെട്ടിയിട്ടുള്ള ഉത്തരവിനു പകര്‍പ്പ്. നമ്പ്ര 196. രായസം. വിശേഷാല്‍ കൊച്ചി കോവിലകത്തുംവാതുക്കല്‍ തഹസീല്‍ദാര്‍ക്കു എഴുതിയ ഉത്തരവ് എന്തെന്നാല്‍. ആര്‍ത്താറ്റാകുന്ന കുന്നംകുളങ്ങരെ മുതലായ പ്രദേശങ്ങളില്‍ തെക്കേക്കര വറിയത് മുതല്‍പേരും പുലിക്കോട്ടില്‍ ഉതുപ്പു കത്തനാരു മുതല്‍പേരും മഹാരാജശ്രീ റസിഡണ്ട്…

വേങ്കിടത്ത് അയ്പ് അലക്സന്ത്രയോസ് കത്തനാര്‍

  കോട്ടയം ചെറിയപള്ളി ഇടവകയില്‍ തിരുവഞ്ചൂര്‍ വേങ്കിടത്ത് അയ്പ് അലക്സന്ത്രയോസ് കത്തനാര്‍ 1881 മേട മാസത്തില്‍ മുളക്കുളത്തിന് പോകുമ്പോള്‍ വെട്ടിക്കാട്ടു മുക്ക് എന്ന സ്ഥലത്ത് ആറ്റില്‍ കുളിക്കവെ മുങ്ങി മരിച്ചു. മുളക്കുളത്തു പള്ളിയില്‍ സംസ്ക്കരിച്ചു. (ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാരും റവ. വൈറ്റ് ഹൗസും തമ്മിലുള്ള എഴുത്തുകുത്തുകള്‍

149. അയിലോന്ത രാജ്യം ഐടവാര്‍ലം ഏലീസെന്നു പേരായ ഒരു പാതിരി സായ്പ് 16 കൂട്ടം ചോദ്യം എഴുതി അതില്‍ ഇനാം വച്ച് അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുകയും ആയത് ജയത്തിനുവേണ്ടി അഹമ്മതിയാല്‍ ആകയുംകൊണ്ട് അതില്‍ ചിലതിനു ഉത്തരം എഴുതി ആയതും ചില ചോദ്യങ്ങളും കൊടുത്തയച്ച്…

പാലക്കുന്നത്ത് മെത്രാന്‍ കാപ്പയിട്ട് രാജാവിനെ മുഖം കാണിച്ചത്

151. 1859 നു കൊല്ലം 1034 മാണ്ട് മകര മാസം 19-നു പാലക്കുന്നത്ത് മെത്രാന്‍ കൊല്ലത്തു വച്ച് തമ്പുരാക്കന്മാരെ മുഖം കാണിക്കയും ചെയ്തു. എന്നാല്‍ ഇതിനു മുമ്പ് ഒരു മെത്രാന്മാരും ചെയ്തിട്ടില്ലാത്തപ്രകാരം കശവുള്ള മൂറീസിനു പാദം വരെയും ഇറക്കമില്ലായ്കകൊണ്ട് കുര്‍ബ്ബാനയ്ക്കുള്ള കശവു…

കോട്ടയം വലിയപള്ളി – ചെറിയപള്ളി പെരുന്നാള്‍ തര്‍ക്കം (1850)

116. ചെറിയപള്ളി ഇടവകയില്‍ ചേര്‍ന്നതില്‍ ചന്തയില്‍ പാര്‍ക്കുന്ന ചില ആളുകള്‍ക്കു ഈ വല്യപള്ളിയില്‍ മേടമാസം 24-നു കഴിച്ചുവരുന്ന ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിനു മറുതലയായി ആ ദിവസം തന്നെ ഒരു പെരുന്നാള്‍ കഴിക്കണമെന്നു നിശ്ചയിച്ചു തുടങ്ങുകയാല്‍ ആ സംഗതിക്കു മെത്രാപ്പോലീത്തായ്ക്കു എഴുതി കൊടുത്തയച്ചതിനു…

സുറിയാനി കത്തോലിക്കരുടെ പുതിയ മെത്രാന് വിളംബരം (1850)

  114. 102-ാമതു ലക്കത്തില്‍ 158-ാമതു ……. നമ്പ്രിലെ പടി വരാപ്പിഴെ ഇരുന്ന പ്രളുദുവിക്കേസ ദേസാന്ത ത്രിസിയാ എന്ന മെത്രാപ്പോലീത്താ റോമ്മായ്ക്കു പോയതിന്‍റെ ശേഷം കൊല്ലത്തു പാര്‍ത്തിരുന്ന മെത്രാന്‍ പ്രൊ വിഗാരി അപ്പസ്തോലിക്കാ ആയിട്ടു വരാപ്പിഴെ പോയിരുന്ന് പള്ളികള്‍ വിചാരിച്ചുവരുമ്പോള്‍ കൊല്ലത്തു…

സുറിയാനി ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ട ചില പഴയ സര്‍ക്കാര്‍ ഉത്തരവുകള്‍

100. ബാവാന്മാരെ അതിര്‍ത്തിക്കു പുറത്തയച്ചുകൊള്ളത്തക്കവണ്ണം മണ്ടപത്തുംവാതിലുകള്‍ തോറും എഴുതിയ ഉത്തരവിനു പകര്‍പ്പ്: നമ്പ്ര് 1612-മത്. ഏറ്റുമാനൂര്‍ മണ്ടപത്തുംവാതുക്കല്‍ തഹസീല്‍ദാര്‍ കേശവപിള്ളയ്ക്കു എഴുതുന്ന ഉത്തരവ് എന്തെന്നാല്‍, പരദേശക്കാരനാകുന്ന കൂറിലോസ് മുതലായവര്‍ യാതൊരു സ്ഥാനവും വരുതിയും കൂടാതെ ഓരോ പള്ളികളില്‍ ചെന്നു പാര്‍ക്കയും ചിലരെ…

error: Content is protected !!