245. 235 മത് ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം ചേരിക്കല്‍ നിലം ഒഴിഞ്ഞു പാലക്കുന്നന്‍ മുതല്‍ കൈക്കലാക്കിയതു കൂടാതെ ആ നിലത്തോടു ചേര്‍ന്ന് അഞ്ചു മുറി പുരയിടങ്ങളും ചിറയും ഉണ്ടായിരുന്നതിനും കിളിരൂര്‍ കരയില്‍ ചിറ്റേടത്തു രാമന്‍ പരമേശ്വരനെ ഒന്നാം പ്രതി ആയിട്ടും പാലക്കുന്നനെ രണ്ടാം പ്രതി ആയിട്ടും ആലപ്പുഴ സിവില്‍ കോര്‍ട്ടില്‍ 1040 മാണ്ടു അദാലം 36 മത നമ്പ്രില്‍ വര്‍ക്കി അന്യായപ്പെട്ടു പുരയിടങ്ങളും ചിറയും ഒഴിഞ്ഞുകൊടുപ്പാന്‍ തീര്‍പ്പാകയും ചെയ്തു.
ഈ ഇടപാടിന്‍റെ വിവരം.
ഈ പുരയിടം അഞ്ചും ചിറയും കല്ലൂര്‍ക്കാടനു 1117 പറ നെല്ലിനു വര്‍ക്കി ചിറ്റേടത്തു രാമന്‍ പരമേശ്വരനു 1012 മാണ്ട് പണയം എഴുതിയിരുന്നു. പിന്നീട് 1014 മാണ്ട് …….. വര്‍ക്കിയുടെ മകന്‍ കുര്യത് എന്ന ചെറുക്കനെ കൊണ്ടു ………… വിലയായി അയ്യായിരത്തി ചില്വാനം ചക്രത്തിനു ഈ പരമേശ്വരന്‍ തീറും എഴുതിച്ചിരുന്നു. ഉഭയ കുടിശികയും മറ്റും വക 4500 പറ നെല്ല് ഈ പരമേശ്വരന്‍ സെമിനാരിക്കു കൊടുക്കാനുണ്ടായിരുന്നതില്‍ 2000 പറ നെല്ല് പാലക്കുന്നന്‍ വാങ്ങിച്ചതു പോകെ 2500 പറ നെല്ലിനു 10000 ചക്രം വില വച്ചു 1039 മാണ്ട് മേല്‍പറഞ്ഞ പുരയിടങ്ങളും ചിറയും സെമിനാരിക്കു പാലക്കുന്നന്‍ ഈ പരമേശ്വരനോടു തീറു വാങ്ങിച്ചിരുന്നു. മുന്‍ പണയ എഴുത്തുപടിയുള്ള 3117 പറയ്ക്കു അഗ്രാശാലയ്ക്കു 3893 പറ നൂറുക്കു പറ ഒന്നുക്കു 14 ……… വിലയാകെ നെല്ലു വിലയുള്ള ചക്രം 12-നു 1502 ഉം സെമിനാരിയിലെ ദേഹണ്ഡവും വര്‍ക്കി കൊടുപ്പാനും പുരയിടങ്ങളും ചിറയും പാലക്കുന്നന്‍ ഒഴിവാനും ഫീസ്പടി ഒന്നും രണ്ടും പ്രതികള്‍ വീതം പോലെ കൊടുപ്പാനും ആകുന്നു തീര്‍പ്പ്. ഒന്നാം പുസ്തകം 51 മത് ലക്കത്തില്‍ പറഞ്ഞിട്ടുള്ള കടമറ്റത്തേതില്‍ ഏതാനും നിലം വിറ്റു പാലക്കുന്നന്‍ ഏതാനും മുതല്‍ കൈക്കലാക്കുകയും ഈ ചേരിക്കല്‍ നിലത്തിലെ മുതല്‍ കൈക്കലാക്കുകയും തോപ്പില്‍ ചാക്കോ പേരില്‍ നിന്നും തീര്‍പ്പുംപ്രകാരം വരുവാനുണ്ടായിരുന്ന മുതലും മറ്റും കൈക്കലാക്കുകയും മണ്ണന്തോട്ടു വഴി ചാക്കോച്ചന്‍റെ പേരിലെ മുതല്‍ കൈക്കലാക്കുകയും ചെയ്തതുപോലെ ഈ പുരയിടങ്ങള്‍മേലുള്ള മുതലും കൈക്കലാക്കാമെന്നുള്ള സന്തോഷത്തുംപേരില്‍ ഈ വകയ്ക്കു പുരയിടങ്ങള്‍ ഒഴിയാതെയിരിപ്പാന്‍ തക്കപോലെ പാലക്കുന്നന്‍ വ്യവഹരിക്കയും അപ്പീല്‍ ചെയ്കയും ഉണ്ടായില്ല.
മൂന്നാം പുസ്തകം
……….
2. രണ്ടാം പുസ്തകം 215 മത് ലക്കത്തില്‍ പറയുന്നപ്രകാരം സെമിനാരി വകയില്‍ നിന്നും പാലക്കുന്നന്‍ ഒഴിവാന്‍ തീര്‍പ്പായിട്ടുള്ള പുരയിടങ്ങളും ചിറയും കോര്‍ട്ടില്‍ പണം കെട്ടിവച്ചു തീര്‍പ്പു നടത്തുന്നതിനു മുമ്പ് 1150 രൂപായ്ക്കു വാദിയാകുന്ന കന്നന്‍ തരകന്‍ വര്‍ക്കിയെ കൊണ്ടു വെള്ളോലയില്‍ പാലക്കുന്നന്‍റെ പേര്‍ക്ക് 1040-മാണ്ടു മിഥുന മാസത്തില്‍ തീറ് എഴുതിക്കയും ആ തീറും മുന്‍ ആധാരങ്ങളും വച്ച് എരുത്തിക്കല്‍ ചാണ്ടിക്കു ഉടനെ പാലക്കുന്നന്‍ തീറ് എഴുതുകയും ചെയ്തു. തീര്‍പ്പ് പ്രകാരം സെമിനാരിക്കു ചെല്ലുവാനുള്ള മുതലും സെമിനാരിയിലെ ദേഹണ്ഡവും ഉള്‍പ്പെടെ 800 രൂപ ചാണ്ടിയോടു മെത്രാന്‍ പറ്റുകയും ശേഷം വര്‍ക്കിക്കു വകവെയ്ക്കയും ചെയ്തിരിക്കുന്നു.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)