മലങ്കരസഭാസമിതികളുടെ രൂപവും ഭാവവും ഭാവിയും / പി. തോമസ്, പിറവം
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇടവക ഭദ്രാസന സഭാതലങ്ങളിലെ ഭരണസമിതികളില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ സാധാരണക്കാരെക്കാള്‍ ആത്മിയനിലവാരവും സമൂഹത്തില്‍ നല്ല സാക്ഷ്യവും മാതൃകാജീവിതവും സഭാപരിജ്ഞാനവും ഉള്ളവരായിരിക്കേണ്ടതാണ്. മുമ്പൊക്കെ സ്വന്തം അയോഗ്യതാബോധവും തങ്ങളെക്കാള്‍ യോഗ്യരായവരാണ് തല്‍സ്ഥാനങ്ങളില്‍ വരേണ്ടതെന്ന ബോദ്ധ്യവും മൂലം മത്സര രംഗത്തേക്ക് വലിയ തള്ളിക്കയറ്റം ഉണ്ടായിരുന്നില്ല….