മുറിഞ്ഞുപോയത് നമ്മുടെ അഹംബോധം | പ. മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ബാവാ
ചിലസന്ദര്‍ഭങ്ങളില്‍ നമുക്കറിയാവുന്ന ഒരു ഭാഷയും മതിയാകില്ല ഉള്ളിലുള്ളതിനെ പുറത്തറിയിക്കാന്‍. അക്ഷരങ്ങള്‍ ചിതറിപ്പോകും,വാക്കുകള്‍ മുറിയും. എന്താണ് പറയേണ്ടത്,എങ്ങനെയാണ് പറയേണ്ടത് എന്നറിയാതെ നാം നിസ്സഹായരാകും. അങ്ങനെയൊരു അവസ്ഥയാണ് ഇപ്പോള്‍. നിങ്ങളെല്ലാവരുടെയും ഹൃദയത്തിലെന്നപോലെ എനിക്കുള്ളിലും ഇപ്പോള്‍ ഡോ.വന്ദന ദാസ് എന്ന പെണ്‍കുട്ടിയാണ്. ഇന്ന് ഡോ.വന്ദനയുടെ ശ്വാസം…