എത്യോപ്യന്‍ ഓര്‍ത്തഡോക്സ് തൊവാഹിതോ സഭയില്‍ ഭിന്നിച്ചു നിന്ന ഇരുവിഭാഗങ്ങളും ഐക്യകരാര്‍ ഒപ്പിട്ട് ഒന്നായി. പ്രവാസത്തിലായിരുന്ന പാത്രിയര്‍ക്കീസ് ആബൂനാ മെര്‍ക്കോറിയോസ് നാട്ടില്‍ മടങ്ങിയെത്തി. ക്രൈസ്തവലോകത്ത് സമീപകാലത്ത് നടന്ന ഏറ്റവും ശുഭോദോര്‍ക്കമായ സംഭവമായാണ് പലരും ഇതിനെ വിലയിരുത്തുന്നത്. ഈ മാതൃക പിന്തുടര്‍ന്ന് മലങ്കരസഭയിലും ഐക്യവും…
സമീപദിനങ്ങളില്‍ മലങ്കരസഭയിലെ ഏതാനും വൈദികരുമായി ബന്ധപ്പെട്ട ആരോപണം മാധ്യമങ്ങളില്‍ കത്തിനില്‍ക്കുകയാണ്. കേരളാ പോലീസും സഭയുടെ കമ്മീഷനുകളും അന്വേഷിക്കുന്ന ആ വിഷയം അല്ല ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്. നിയമം അതിന്‍റെ വഴിക്കു പോകട്ടെ. പക്ഷേ അതിന്‍റെ മറവില്‍ സഭയ്ക്കുള്ളിലും പുറത്തും കുമ്പസാരം എന്ന കൂദാശയ്ക്കെതിരെ…
പുല്‍ത്തകിടികളില്‍ വീണ കല്ലോ അതുപോലുള്ള വസ്തുക്കളോ ഏതാനും ദിവസങ്ങള്‍ക്കു ശേഷം എടുത്തുമാറ്റിയാല്‍ അതിന്റെ അടിയിലും പുല്ലു വളരുന്നതു കാണാം. പക്ഷേ അവ പച്ചപ്പ് നഷ്ടപ്പെട്ട് വിളറി ദുര്‍ബലമായിരിക്കുമെന്നു മാത്രം. കേരളത്തിലെ സ്‌കൂളുകളില്‍നിന്നും ഇന്നു പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ വിശേഷിപ്പിക്കാവുന്നത് ‘കല്ലിനടിയില്‍ വളര്‍ത്തുന്ന പുല്ല്’…
മലങ്കരസഭയുടെ പൗരോഹിത്യശ്രേണിയില്‍ അപചയവും ജീര്‍ണ്ണതയും കടന്നുകൂടി എന്ന ആരോപണം കുറെ വര്‍ഷങ്ങളായി ഉയരുന്നുണ്ട്. ചില വര്‍ത്തമാനകാല സംഭവങ്ങള്‍ ഈ ആരോപണത്തെ ആളിക്കത്തിച്ചു എന്നു മാത്രമല്ല, അവ സമൂഹമദ്ധ്യത്തില്‍ ചര്‍ച്ചാവിഷയമാക്കാനും ഇടവരുത്തി. ഇന്ന് ചര്‍ച്ചാവിഷയമായിരിക്കുന്ന സദാചാര വിഷയത്തിന്‍റെ സത്യസ്ഥിതി എന്തായാലും കത്തനാരുമാരുടെ നിലവാരത്തില്‍…
സമീപകാലത്ത് കേരളത്തിലെ ചില കോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്ന ഒരാവശ്യമാണ് കേരളാ ചര്‍ച്ച് ആക്ട് ഉടന്‍ പാസാക്കി നടപ്പാക്കണമെന്ന്. 2018 ജൂലൈ 3-ലെ സുപ്രീംകോടതി വിധിയോടെ 1934-ലെ മലങ്കര സഭാ ഭരണഘടനയ്ക്ക് വിധേയരാവേണ്ടിവന്ന ചിലര്‍ അതില്‍നിന്നും രക്ഷനേടുവാനാണ് ഈ ആവശ്യം ഉയര്‍ത്തിക്കൊണ്ടുവന്നത്. തുടര്‍ന്ന്…
ഒരില്ലത്ത് ഒരിക്കല്‍ ഒരു പൂച്ചയെ ഓമനിച്ചു വളര്‍ത്തിയിരുന്നു. അവിടെ ശ്രാദ്ധകര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ തര്‍പ്പണവസ്തുക്കള്‍ അശുദ്ധമാക്കാതിരിക്കാന്‍ തലേന്നുതന്നെ പൂച്ചയെ പിടിച്ചു കൊട്ടകൊണ്ടു മൂടിയിടും. ഇല്ലത്തെ ഉണ്ണികള്‍ ഇതു കണ്ടാണ് വളര്‍ന്നത്. കാലം കടന്നു. നമ്പൂരിച്ചന്‍ മരിച്ചു. പൂച്ചയും ചത്തു. അതോടെ ഇല്ലത്ത് പൂച്ചവളര്‍ത്തലും…
മലങ്കര സഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സമീപ ദിവസങ്ങളില്‍ കോട്ടിട്ട ജഡ്ജിമാര്‍ നടത്തുന്ന മാദ്ധ്യമ വിചാരണയില്‍ നിരന്തരം ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ചോദ്യമാണ് പരാതി കിട്ടിയിട്ട് എന്തുകൊണ്ടു ഉടന്‍ നടപടി എടുത്തില്ല എന്നത്. കുറ്റാരോപിതരായ വൈദീകരെ പരാതി ലഭിച്ച ഉടന്‍ കുപ്പായം ഊരിച്ച്…
പ. മാര്‍ത്തോമ്മാശ്ലീഹായുടെ ഓര്‍മ്മ ദിവസം ലോകത്തിലെ വിവിധ സഭകള്‍ വിവിധ ദിനങ്ങളിലാണ് ആഘോഷിക്കുന്നത്. 1969 വരെ റോമന്‍ കത്തോലിക്കാ സഭ പിന്തുടര്‍ന്ന ഒന്‍പതാം നൂറ്റാണ്ടിലെ സഭാ പഞ്ചാംഗമനുസരിച്ച് ഡിസംബര്‍ 21-ന് ആണ് പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മ കൊണ്ടാടുന്നത്. ആ വര്‍ഷം…
മഹാഭാരത യുദ്ധകാലത്ത് നേര്‍ക്കുനേര്‍ പൊരുതുന്ന പുത്രന്മാരുടെയും സഹോദരപുത്രന്മാരുടെയും വിവരമറിയാന്‍ ആകാംക്ഷയോടെ ഇരിക്കുന്ന അന്ധനായ ധൃതരാഷ്ട്രര്‍ക്ക്, കൊട്ടാരത്തില്‍ തന്‍റെ സമീപത്തിരുന്നുകൊണ്ട് അടര്‍ക്കളത്തിലെ ഓരോ ചലനവും കാണാന്‍ കഴിയുന്ന പ്രത്യേക വരം ലഭിച്ച ഒരു സഹായിയെ ലഭിച്ചു: സഞ്ജയന്‍. അവിടുത്തെ ഓരോ ചലനവും വളച്ചുകെട്ടില്ലാതെ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.