ലളിതം, സുന്ദരജീവിതം | ഡോ. പോള്‍ പുത്തൂരാന്‍
ഹൃദയം നിറഞ്ഞിരിക്കുമ്പോൾ പെരുമാറ്റം ഹൃദ്യമാകും എന്ന വലിയപാഠം പകർന്നാണ് ഡോ. കെ.സി.മാമ്മൻ വിടവാങ്ങുന്നത്. വൈദ്യശുശ്രൂഷാരംഗത്തു പ്രവർത്തിക്കുന്നതൊരു പുണ്യമാണെന്നു പറയാറുണ്ട്. ജീവിതംതന്നെ ശുശ്രൂഷയാക്കി മാറ്റുന്ന ചിലരുണ്ട്. അക്കൂട്ടത്തിലാണു ഡോ. കെ.സി.മാമ്മന്റെ സ്ഥാനം. വളരെ ലളിതമായ ജീവിതം നയിക്കുന്നൊരാൾക്ക് ഏറ്റവും മികച്ച ഭരണാധികാരിയാകാൻ സാധിക്കില്ലെന്നു…