മനുഷ്യസ്നേഹം വഴികാട്ടിയ ജീവിതം; അശരണർക്കു തണലായ പ്രാർഥന / ജോണ്‍ കക്കാട്
കഷ്ടപ്പാടിൽ സ്ഫുടം ചെയ്തെടുത്ത വ്യക്തിത്വം– പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ ഇങ്ങനെ വിശേഷിപ്പിക്കാം. സാധാരണക്കാരിൽ സാധാരണക്കാരനായിരുന്നു അദ്ദേഹം. ഭാരതത്തിലെ പ്രധാനപ്പെട്ട ഒരു ക്രൈസ്തവസഭയുടെ അധ്യക്ഷനായിരിക്കുമ്പോഴും അതിന്റെ പ്രൗഢിയോ സ്ഥാനപ്പെരുമയോ അദ്ദേഹത്തെ ബാധിച്ചില്ല. കുന്നംകുളത്തിനടുത്ത് സാധാരണ കർഷക കുടുംബത്തിൽ…