വിടവാങ്ങിയത് മുന്‍ഗാമിയുടെ ഓര്‍മ്മദിനത്തില്‍

കോട്ടയം: കുന്നംകുളം ദേശക്കാരനും മുന്‍ഗാമിയുമായ സഭാതേജസ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍റെ ഓര്‍മ്മ അദ്ദേഹം കബറടങ്ങിയിരിക്കുന്ന പഴയസെമിനാരിയില്‍ ആചരിക്കുന്ന ദിവസമാണ് പ. പൗലോസ് രണ്ടാമന്‍ ബാവാ വിടവാങ്ങിയത്. ബാവായുടെ ആദര്‍ശ പുരുഷനായിരുന്ന പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനിയെക്കുറിച്ച് അദ്ഭുതാദരവുകളോടെ ബാവാ പല പ്രസംഗങ്ങളിലും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ സഭാക്കേസില്‍ വലിയ വിജയം നേടാനും വിധി നടത്തിപ്പിലൂടെ പള്ളികള്‍ നടത്തിയെടുക്കാനും പൗലോസ് രണ്ടാമന്‍ ബാവായ്ക്കും ഭാഗ്യമുണ്ടായി.