പീഡാനുഭവം: തിന്മയ്ക്കെതിരെയുള്ള പോരാട്ടം / തോമസ് അത്താനാസ്യോസ് മെത്രാപ്പോലീത്ത
യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും ക്രൂശുമരണത്തിന്റെയും ഉയിര്‍പ്പിന്റെയുംപരമ്പരാഗത വാര്‍ഷികാനുസ്മരണദിനങ്ങള്‍ മുമ്പിലെത്തിയിരിക്കുകയാണ്. ഇവ തിന്മയുടെയും മരണത്തിന്റെയും മേലുള്ള വിജയമായിട്ടാണ് നാം മനസ്സിലാക്കുന്നതുംആചരിക്കുന്നതും. മതഭ്രാന്തന്മാരുംനീതിരഹിതമായ ഘടനകളും മൂലംക്രിസ്തു അനുഭവിച്ച യാതന ദുരന്തമോ ദൗര്‍ഭാഗ്യമോ ആയിട്ടല്ല നാം വിലയിരുത്തുന്നത്. സ്നാപകയോഹന്നാനും അപ്പോസ്തോലന്മാരും മുതല്‍ ഗാന്ധിജിയും ലൂഥര്‍കിംഗും ബോണ്‍ഹൊഫറും ആര്‍ച്ച്‌ബിഷപ്പ്…