ചെന്നൈ പ്രളയം: ഓര്‍ത്തഡോക്സ് സഭ ദുരിതാശ്വാസത്തിന്
പ്രളയക്കെടുതിയില്‍പ്പെട്ട ചെന്നൈ ജനതയ്ക്കുവേണ്ടി എല്ലാ ദേവാലയങ്ങളിലും പ്രത്യേകം പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചെന്നൈ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് നേതൃത്വം നല്‍കും.