സഭാ തർക്കം സമവായ ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കും: പിണറായി വിജയൻ.

സഭാ തർക്കം സമവായ ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കും.

ആരാധനാലയങ്ങൾ വിശ്വാസികൾക്ക് പ്രാർത്ഥന നടത്തുവാനുള്ളതാണ്.
അത് അവരുടെ അവകാശമാണ്. അക്കാര്യത്തിൽ സർക്കാർ ഇടപെടില്ലാ.

അവിടെ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഈ രാജ്യത്തെ ഗവൺമെൻറുമായി അല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പരിഹാരം കണ്ടെത്താൻ ആണ് ശ്രമിക്കേണ്ടത്.
രാജ്യത്തെ നിയമസംവിധാനത്തിന് കോട്ടം വരുന്ന ഒന്നും ഇവിടെ അനുവദിക്കില്ലാ.

ജനാധിപത്യ രീതിയിൽ പരിഹാരം കണ്ടെത്താൻ വേണ്ടി എല്ലാ സഹായവും ഗവൺമെൻ്റിൻെറ ഭാഗത്ത് നിന്നും ഉണ്ടാകുന്നതാണ്.

പള്ളിമുറ്റത്ത് സംഘർഷം ഉണ്ടാക്കുവാൻ സർക്കാർ കൂട്ടുനിൽക്കില്ലാ. :

കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ.
(31-12-18)