ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ പ. പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ

parumala-perunnal-2016

ദുബായ്:  ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ്  കത്തീഡ്രലിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിനു ഇന്ന് (04/11/2016) തുടക്കം.
പെരുന്നാൾ ശുശ്രൂഷകൾക്ക് ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ്‌ മെത്രാപ്പോലീത്താ മുഖ്യ കാർമ്മികത്വം വഹിക്കും.
ഇന്ന് (വെള്ളി,  04/11/2016) വൈകിട്ട് 6:30 -ന് സന്ധ്യാ നമസ്‌കാരം. തുടർന്ന് വിശുദ്ധ കുർബ്ബാന.
നാളെ (ശനി , 05 /11/2016) രാവിലെ 10-ന് ബൈബിൾ ക്‌ളാസ് .  യാക്കോബ് മാർ ഏലിയാസ്‌ മെത്രാപ്പോലീത്താ നേതൃത്വം നൽകും.
വൈകിട്ട് 6:30 -ന് സന്ധ്യാ നമസ്‌കാരം, വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തുന്ന പദയാത്രികർക്കു സ്വീകരണം, വചന ശുശ്രൂഷ, റാസ, ആശിർവാദം, സ്നേഹ വിരുന്ന്.
ഞായർ (06/11/2016) വൈകിട്ട് 6:30 -ന് സന്ധ്യാ നമസ്‌കാരം. തുടർന്ന് യാക്കോബ് മാർ ഏലിയാസ്‌ മെത്രാപ്പോലീത്തായുടെ  മുഖ്യ കാർമ്മികത്വത്തിൽ  വിശുദ്ധ കുർബ്ബാന. ആശിർവാദം, നേര്ച്ച വിളമ്പോടു കൂടി പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കും.
ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. ലെനി ചാക്കോ, ഇടവക ട്രസ്റ്റീ ഡി. വൈ. ജോൺസൺ, സെക്രട്ടറി ബാബുജി ജോർജ് എന്നിവർ അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക് 04- 337 11 22 എന്ന നമ്പരിൽ ബന്ധപ്പെടുക.