വടക്കിന്റെ പരുമലയിൽ പെരുനാൾ. നവംബർ 5, 6 തീയതികളിൽ

poster

പരിശുദ്ധ പരുമല തിരുമേനിയുടെ 114-)o ഓർമ്മ പെരുന്നാളും, ഡൽഹി ജനക്പുരി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ പള്ളിയുടെ ഇടവക പെരുന്നാളും 2016 നവംബർ 5, 6 തീയതികളിൽ ഭക്തിയാദരവുകളോടെ നടത്തപ്പെടുന്നു. പെരുനാൾ ശുശ്രുഷകൾക്ക് റാന്നി-നിലക്കൽ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് തിരുമനസ്സ് മുഘ്യ കാർമ്മികത്വം വഹിക്കും. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യൂഹാനോൻ മാർ ദിമെത്രയോസ് തിരുമേനി  ഒക്‌ടോബർ 30 ന് കൊടി ഉയർത്തുകയുണ്ടായി. ഒക്‌ടോബർ 31 മുതൽ കോട്ടയം സെൻട്രൽ ഭദ്രാസന വൈദീകൻ റവ. ഫാ. മോഹൻ ജോസഫ് അച്ചന്റെ നേതൃത്വത്തിൽ വചന ശുശ്രുഷ നടന്നു വരുന്നു. നവംബർ 4 ന് വൈകിട്ട് റാസയും 5 ന് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക്  സ്വീകരണവും ഉണ്ടായിരിക്കും.
മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ ദേശീയ തലസ്ഥാന നഗരിയിലെ രണ്ടാമത്തെയും പരി. പരുമല തിരുമേനിയുടെ നാമത്തിൽ പ്രഥമമായും   സ്ഥാപിക്കപ്പെട്ട ഈ ദേവാലയം കഴിഞ്ഞ 36 വർഷമായി പടിഞ്ഞാറൻ ഡൽഹിയിൽ ഒരു തിലകക്കുറിയായി പരിലസിക്കുന്നു. 1979 സ്ഥാപിതമായ ഈ ദേവാലയത്തിൽ പരി. പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചതു മുതൽ  ഏവരുടെയും അഭയകേന്ദ്രമാണ്. പുണ്യവാൻറെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിക്കുവാൻ നാനാജാതി മതസ്ഥരായ നൂറുകണക്കിന് ആളുകൾ ദിനംപ്രതി ദേവാലയത്തിലെത്തി തിരുശേഷിപ്പ് വണങ്ങി അനുഗ്രഹം പ്രാപിച്ചു വരുന്നു. പിൽക്കാലത്തു വടക്കിൻറെ പരുമല എന്ന്  ഈ ദേവാലയം ഉയർത്തപ്പെടുകയുണ്ടായി. ഇന്ന് ജനക്പുരി പള്ളി മതസൗഹാർദ്ദത്തിന്റെയും സാമൂഹിക സേവനത്തിന്റെയും ഉത്തമ ഉദാഹരണമാണ്. ഹൈന്ദവ, സിക്ക് ദേവാലയങ്ങളോടൊപ്പം ഇടപഴകി  മണിനാദങ്ങളുടെയും സങ്കിർത്തനിങ്ങളുടെയും പ്രാർഥനന്തരീഷത്തിൽ സ്ഥിതി ചെയ്യുകയാണ് ഇന്ന് വടക്കിൻറെ പരുമല. ഡൽഹി അയ്യപ്പ സേവാസമിതി, സിക്ക് പ്രബന്ധക കമ്മറ്റി തുടങ്ങിയ മത സംഘടനകൾ പദയാത്രകൾക്ക് വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകുന്നു. ഈ പുണ്യ പിതാവിൻറെ നാമത്തിൽ ആത്‌മീകരംഗത്തു  എന്നതുപോലെ സാമൂഹിക രംഗത്തും ഈ ഇടവക ഉണർന്നു പ്രവർത്തിക്കുന്നു.