കുവൈറ്റ് സെന്റ് ഗീഗോറിയോസ് ഓർത്തഡോക്സ് മഹായിടവക നിർമ്മിച്ച കുരിശടി

kurisady

മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗീഗോറിയോസ് തിരുമേനിയുടെ 114 ആം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ചു കുവൈറ്റ് സെന്റ് ഗീഗോറിയോസ് ഓർത്തഡോക്സ് മഹായിടവക നിർമ്മിച്ച മനോഹരമായ കുരിശടി.

പരിശുദ്ധ പരുമല തിരുമേനി, പരിശുദ്ധ ദൈവ മാതാവ്, പരിശുദ്ധ ഗീവറുഗീസ് സഹദ എന്നിവരുടെ നാമത്തിൽ NECK അങ്കണത്തിൽ പള്ളി പെരുന്നാൾ ദിനമായ നവംബർ 3 ന് കുരിശടി സ്ഥാപിക്കും. തുടർന്ന് വൈകുന്നേരം നടക്കുന്ന പെരുന്നാൾ റാസയിലും സന്ധ്യാ നമാസ്ക്കാരത്തിലും എല്ലാ ഇടവക വിശ്വാസി സാമൂഹങ്ങളുടെയും സാന്നിധ്യ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു. പെരുന്നാൾ കൺവീനർ ശ്രീ. മനോജ് തോമസ്, ജോയിൻ കൺവീനർ ശ്രീ. ജേക്കബ് വി. ജോബ് എന്നിവരുടെ ചുമതലയിൽ ശ്രീ. റോണി കുര്യൻ ജോറി രൂപകൽപന ചെയ്തു അജി, സനൽ എന്നിവർ നിർമ്മിച്ച കുവൈറ്റിലെ ഏറ്റവും ഉയരം കൂടിയ ഈ കുരിശടിക്ക് 14 അടി ഉയരവും രണ്ടു മീറ്റർ വീതിയും മൂന്നു നിലകളും ഉണ്ട്.