കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക യുവജനപ്രസ്ഥാനം ഏകദിന സമ്മേളനം സംഘടിപ്പിച്ചു

കുവൈറ്റ്‌: സെന്റ്‌ ഗ്രീഗോറിയോസ്‌  മഹാ ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റിലെ മറ്റ്‌ ഓർത്തഡോക്സ്‌ ഇടവകകളിലെ യുവജനപ്രസ്ഥാന യൂണിറ്റുകളെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ ഏകദിന സമ്മേളനം സംഘടിപ്പിച്ചു. യുവജന പ്രസ്ഥാനത്തിന്റെ ഈ വർഷത്തെ ചിന്താവിഷയമായ `പെട്ടകത്തിൽ നിന്നും പുറത്തിറങ്ങുക` എന്ന വിഷയത്തെ ആസ്പദമാക്കി മഹാ ഇടവക സഹവികാരി ഫാ. ഡോ. ബിജു ജോർജ്ജ്‌ പാറയ്ക്കൽ ക്ളാസ്‌ നയിക്കുകയുണ്ടായി. മഹാ ഇടവക വികാരിയും യുവജന പ്രസ്ഥാനം യുണിറ്റ്‌ പ്രസിഡന്റുമായ ഫാ. ലിജു കെ. പൊന്നച്ചൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ ബിബിൻ വർഗീസ്‌ സ്വാഗതവും യുണിറ്റ്‌ സെക്രട്ടറി ജോമോൻ ജോർജ്‌ നന്ദിയും രേഖപ്പെടുത്തി.

മഹാ ഇടവക ട്രസ്റ്റി സാബു ഏലിയാസ്‌, സെക്രട്ടറി ഐസക്‌ വറുഗീസ്‌, മഹാ ഇടവക യുവജന പ്രസ്ഥാനം യുണിറ്റ്‌ ലേ-വൈസ്‌ പ്രസിഡന്റ്‌ മനോജ്‌  പി. ഏബ്രഹാം, സെക്രട്ടറി ജോമോൻ ജോർജ്ജ്‌, സെന്റ്‌ തോമസ്‌ പഴയ പള്ളി യുവജന പ്രസ്ഥാനം വൈസ്‌ പ്രസിഡന്റ്‌ കെ.സി. ബിജു, സെന്റ്‌ ബേസിൽ യുവജന പ്രസ്ഥാനം വൈസ്‌ പ്രസിഡന്റ്‌ ജിനു എബ്രഹാം, സെന്റ്‌ സ്റ്റീഫൻസ്‌ യുവജന പ്രസ്ഥാനം വൈസ്‌ പ്രസിഡന്റ്‌ എബി കടമ്പനാട്‌ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കുവൈറ്റിലെ മറ്റു യുവജന പ്രസ്ഥാന യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ, മഹാ ഇടവകയുടെ പുതിയ  സഹവികാരിയായി നിയമിതനായ ഫാ. ഡോ. ബിജു പാറയ്ക്കൽ, അവയവദാനത്തിലൂടെ പ്രസ്ഥാനത്തിന്റെ അഭിമാനമായ ഷിജോ പാപ്പച്ചൻ എന്നിവരെയും, ഉറവയിലേക്ക്‌ എന്ന വേദപഠന പദ്ധതിയിൽ വിജയികളായവരേയും ആദരിക്കുകയും, കാലാവധി പൂർത്തിയാക്കിയ മുതിർന്ന യുവജനപ്രസ്ഥാന അംഗങ്ങൾക്ക്‌ മംഗളപത്രം സമർപ്പിക്കുകയും ചെയ്തു.