നീതിസ്ഥാപനം സാമുദായിക സംഘര്‍ഷം സൃഷ്ടിക്കരുത് / തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ
ന്യൂനപക്ഷ മതങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക സഹായവിതരണം സമുദായാംഗങ്ങളുടെ സംഖ്യയ്ക്ക് ആനുപാതികമല്ല എന്ന നിരീക്ഷണം കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ അതു സംബ ന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിലവിലിരുന്ന ഉത്തരവുകള്‍ കോടതി അസ്ഥിരപ്പെടുത്തിക്കൊണ്ട് മെയ് മാസം വിധിയുണ്ടായി. നില…