പ. ഔഗേന്‍ ബാവായ്ക്ക് ബേറൂട്ടില്‍ സുറിയാനി സഭ നല്‍കിയ വമ്പിച്ച വരവേല്പ് (1965)
ബേറൂട്ടിലെ സ്വീകരണം എല്ലാവരും നോക്കി നില്‍ക്കവേ ഞങ്ങളുടെ വിമാനം ബേറൂട്ട് ലക്ഷ്യമാക്കി പറന്നു തുടങ്ങി. അഞ്ചു മണി കഴിഞ്ഞു ഞങ്ങള്‍ ബേറൂട്ട് വിമാനത്താവളത്തിലെത്തി. വിമാനത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ കണ്ടത് ഒരു മനുഷ്യമഹാസമുദ്രത്തെയാണ്. ബേറൂട്ട് പട്ടണം മുഴുവന്‍ വിമാനത്താവളത്തിനു ചുറ്റും തടിച്ചുകൂടിയിരിക്കുകയാണോ…