1861-ല്‍ ബ്രിട്ടീഷ് സൈന്യത്തിലെ ലഫ്-കേണല്‍ സ്റ്റീവന്‍സണ്‍ എടുത്ത ശ്രദ്ധേയമായ ഒരു ഫോട്ടോഗ്രാഫ് ഉണ്ട്. ആ വര്‍ഷം ഫെബ്രുവരി 14-നു (സുറിയാനി കണക്കില്‍ മായല്‍ത്തോ പെരുന്നാളിന്) കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ പള്ളിയില്‍ ഗീവര്‍ഗീസ് യാക്കോബ് കത്തനാര്‍ വി. കുര്‍ബാനയ്ക്കിടയിലെ വാഴ്വ് നല്‍കുന്നതിന്‍റെ ചിത്രമാണിത്….
സ്ലീബാ ശെമ്മാശന്‍ (പിന്നീട് സ്ലീബാ മാര്‍ ഒസ്താത്തിയോസ്) ആലുവാ സെമിനാരിയില്‍ കടവില്‍ മാര്‍ അത്താനാസ്യോസിന്‍റെ കൂടെ താമസിച്ചുകൊണ്ടിരുന്ന വാകത്താനത്തു ഗീവറുഗീസ് റമ്പാച്ചന് (പിന്നീടു മലങ്കരയിലെ ദ്വിതീയ പൗരസ്ത്യ കാതോലിക്കാ) സ്വന്ത കൈപ്പടയില്‍ അയച്ച ഒരു എഴുത്തിന്‍റെ തര്‍ജ്ജമ താഴെ ചേര്‍ക്കുന്നു: യഥാര്‍ത്ഥമായി…
ഈ ചരിത്രാവലോകനത്തിനുള്ള എന്‍റെ പ്രധാന അവലംബം സുപ്രസിദ്ധ പണ്ഡിതനും വിശുദ്ധനുമായ മാര്‍ ഗ്രീഗോറിയോസ് ബാര്‍ എബ്രായ എന്ന പിതാവിന്‍റെ സഭാചരിത്ര ഗ്രന്ഥമാണ്. ഈ ഗ്രന്ഥം രണ്ടു ഭാഗമായിട്ട്, ഒന്നാം ഭാഗം പാത്രിയര്‍ക്കേറ്റിന്‍റെയും, രണ്ടാം ഭാഗം കാതോലിക്കേറ്റിന്‍റെയും ചരിത്രമായിട്ടാണ് എഴുതപ്പെട്ടിരിക്കുന്നത്. ഈ രണ്ടാം…
1887-ാമാണ്ട് വൃശ്ചികമാസം 13-ാം തീയതി മലങ്കര യാക്കോബായ സുറിയാനി അസോസ്യേഷന്‍ കമ്മിറ്റി കോട്ടയത്ത് സിമ്മനാരിയില്‍ കൂടിയ മീറ്റിംഗില്‍ ഏര്‍പ്പെടുത്തിയ നിശ്ചയങ്ങള്‍. പോയാണ്ട് ……. മാസം …… തീയതി ഈ സിമ്മനാരിയില്‍ കൂടിയ യോഗത്തില്‍ എല്ലാ പള്ളികളില്‍നിന്നും പിടിഅരി മുതലായത് പിരിച്ചും സിമ്മനാരിയിലെ…
1. ഒന്നാം കല്പന സര്‍വ്വശക്തനായി സാരാംശസംപൂര്‍ണനായിരിക്കുന്ന നിത്യന്‍റെ തിരുനാമത്തില്‍ തനിക്ക് സ്തുതി. അന്ത്യോഖ്യായുടെ ശ്ലൈഹീക സിംഹാസനത്തിന്‍റെ രണ്ടാമത്തെ അബ്ദേദ് മ്ശിഹാ ആകുന്ന ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് (മുദ്ര) സെഹിയോന്‍ മാളികയില്‍ വച്ച് നമ്മുടെ കര്‍ത്താവേശു മ്ശിഹാ തന്‍റെ പരിശുദ്ധ ശിഷ്യന്മാര്‍ക്കു നല്‍കുകയും തന്‍റെ…
(1087 ഇടവം) 7-ന് അബ്ദെദു മ്ശീഹാ പാത്രിയര്‍ക്കീസു ബാവാ ബാഗ്ദാദില്‍ നിന്നു മലയാളത്തേക്ക് യാത്ര തിരിച്ചിരിക്കുന്നതായി മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് കമ്പി വന്ന വിവരം മെത്രാപ്പോലീത്താ കഥാനായകനെ അറിയിച്ചു. … 16-ന് കഥാനായകന്‍ വാകത്താനത്തു നിന്നും സിമ്മന്നാരിയിലേക്ക് പോയി. മാര്‍ ദീവന്നാസ്യോസ്…
(പ്രത്യേക റിപ്പോര്‍ട്ടര്‍) നിരണം: മലങ്കര സുറിയാനി സമുദായാംഗങ്ങള്‍ വളരെക്കാലമായി ആഗ്രഹിച്ചുകൊണ്ടിരുന്നതും ഇതര സമുദായങ്ങളുടെ സവിശേഷമായ ശ്രദ്ധയെ ആകര്‍ഷിച്ചുകൊണ്ടിരുന്നതുമായ ‘പൗരസ്ത്യ കാതോലിക്കാ സ്ഥാനദാനം’, മാര്‍തോമ്മാശ്ലീഹായാല്‍ സ്ഥാപിതവും ചരിത്രപ്രസിദ്ധവുമായ നിരണത്തു പള്ളിയില്‍ വച്ച് ഇന്നലെ വളരെ ആഘോഷപൂര്‍വ്വം നടത്തപ്പെട്ടിരിക്കുന്നു. ഇതിലേക്കായി അന്ത്യോഖ്യായുടെ മോറാന്‍ മാര്‍…
HH Ignatius Abdal Messiha Patriarch & Catholicate in Malankara / Fr. K. P. Paulose (കാനോനിക പാത്രിയര്‍ക്കീസ് ആര്? / ഫാ. കെ. പി. പൗലോസ്) Letter by Sleeba Mar Osthathios 19th Century Massacre &…
1913 മകര മാസം 26-ന് പാത്രിയര്‍ക്കീസു ബാവായും മറ്റും ചെങ്ങന്നൂര്‍ പള്ളിയിലേക്ക് നീങ്ങത്തക്കവണ്ണം ഒരുങ്ങിയിരിക്കയാല്‍ കഥാനായകന്‍ കാലത്തെ തന്നെ തനതു വള്ളം പിടിച്ച് ചെങ്ങന്നൂര്‍ക്ക് പോകയും ഉച്ചകഴിഞ്ഞ് അവിടെ എത്തുകയും ചെയ്തു. അപ്പോള്‍ അവിടെ കോട്ടയത്തു നിന്നും കാതോലിക്കാ ബാവായും മാര്‍…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.