Category Archives: HH Baselius Marthoma Mathews III Catholicose

സൗഹൃദം ഭവന സഹായ പദ്ധതിക്ക് തറക്കല്ലിട്ടു

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായുടെ സ്മരണാർത്ഥം ആരംഭിച്ച ‘സഹോദരൻ’ സാധുജന ക്ഷേമ പദ്ധതിയുടെ ഭാഗമായി സ്വന്തമായി സ്ഥലം ഇല്ലാത്ത ആളുകൾക്കുള്ള ഭവന നിർമ്മാണ പദ്ധതിയായ ” സൗഹൃദം ” പ്രോജക്റ്റിന്റെ ഉദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ…

യാത്രകൾ വഴി നേടിയതെന്ത്? | പ. മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ബാവാ

യാത്രകൾ വഴി നേടിയതെന്ത്? | പ. മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ബാവാ

പ. കാതോലിക്കാ ബാവായ്ക്ക് ഡോക്ടറേറ്റ്  നൽകി വ്ളാഡിമിർ സെമിനാരി ആദരിക്കുന്നു

മലങ്കര ഓർത്തഡോൿസ് സഭയുടെ കാതോലിക്കയും  മലങ്കര മെത്രാപ്പോലീത്തയുമായ  മോറോൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയന്‌  അമേരിക്കയിലെ പ്രശസ്ത വൈദിക സെമിനാരി ആയ സെന്റ്.  വ്ളാഡിമിർ സെമിനാരി ഡോക്ടറേറ്റ് ബിരുദം നൽകി  ആദരിക്കുന്നു. സെപ്തംബര് 23  വ്യാഴാഴ്ച   അഞ്ചുമണിക്ക്  ന്യൂയോർക്കിലെ വ്ളാഡിമിർ സെമിനാരിയിൽ വച്ച് നടക്കുന്ന ബിരുദദാനച്ചടങ്ങിൽ മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ തിരുമേനിക്ക് ഡോക്ടറേറ്റ് ബിരുദം നൽകുന്നതാണ്. റഷ്യയിലെ ലെനിൻഗ്രാഡ് (St  Petersburg) സെമിനാരിയിൽ നിന്നും ബിരുദാനന്തര ബിരുദവും, റോമിലെ പോന്റിഫിക്കൽ ഓറിയന്റൽ ഇന്സ്ടിട്യൂട്ടിൽ നിന്നും ഓറിയന്റൽ ദൈവശാത്രത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുള്ള പരിശുദ്ധ പിതാവ് സഭയിലെ ദൈവശാത്ര പണ്ഡിതരിൽ അഗ്രഗണ്യനാണ്. നിരവധി പുസ്തകങ്ങളുടെ രചയിതാവായ പരിശുദ്ധ പിതാവ്…

പ്രപഞ്ചത്തിന്റെ രോഗം മാറ്റുവാൻ ക്രിസ്ത്യാനിക്ക് ബാധ്യതയുണ്ട്: പ. കാതോലിക്കാ ബാവ

പ്രപഞ്ചം ഇന്ന് വലിയ പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. തീരാവ്യാധികൾ, കാലാവസ്ഥാവ്യതിയാനങ്ങൾ മൂലം നേരിടുന്ന വെല്ലുവിളികൾ, വ്യക്തികൾ തമ്മിലുള്ള അകൽച്ച, കുടുംബബന്ധങ്ങളിൽ വന്നിട്ടുള്ള അസ്വാരസ്യങ്ങൾ, സാമ്പത്തിക തകർച്ച, യുദ്ധങ്ങൾ മൂലം ദുരിതംഅനുഭവിക്കന്ന നമ്മുടെ സഹോദരങ്ങൾ, കുട്ടികളിലും യുവജനങ്ങളിലും കടന്നുകൂടിയിട്ടുള്ളമദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും അമിത ഉപയോഗം  തുടങ്ങി  നിരവധി പ്രശ്നങ്ങൾസമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു. ഇവിടെ ക്രിസ്ത്യാനികൾ തങ്ങളുടെ ദൗത്യംവിസ്മരിക്കുവാൻ പാടില്ല. സഭയായി സമൂഹത്തെ സൗഖ്യമാക്കുവാൻ നമുക്കു ബാധ്യതയുണ്ട് ഇന്നിന്റെ പ്രതിസന്ധികളെ അതിജീവിക്കേണമെങ്കിൽ അതിന്റെ മൂല കാരണം കണ്ടെത്തി അതിനുള്ളചികത്സ നൽകുവാൻ തയ്യാറാകണം. സർവ്വലോക സാഹോദര്യമായിരിക്കെണം  ഓരോ വ്യക്തിയുടെയും  ജീവിതലക്ഷ്യം. ചരിത്രത്തിൽഅർത്ഥപൂര്ണമായ ജീവിതം നയിക്കുവാൻ സാധിക്കണം. ഇന്നിന്റെ ലോകത്തിന്റെ പ്രതിസന്ധികൾനമ്മുടെ  ഹൃദയത്തെ വേദനിപ്പിക്കുന്നില്ലെങ്കിൽ നമ്മിലെ മനുഷ്വത്വം   നശിച്ചിരിക്കുന്നു എന്ന്പറയേണ്ടിവരും. ലോകത്തെ ബാധിച്ചിരിക്കുന്ന  രോഗത്തിന് സൗഖ്യം നൽകുവാൻയേശുക്രിസ്തുവിന്റെ ഇന്നത്തെ പിന്തുടർച്ചക്കാരായ ക്രിസ്ത്യാനികൾക്ക്  സാധിക്കണം. അതായിരിക്കേണം ക്രൈസ്‌തവ സഭകളുടെ ലക്‌ഷ്യം. സമൂഹത്തിന്റെ പ്രശ്നങ്ങൾ കണ്ടില്ലെന്നുനടിച്ചു മുന്നോട്ടുപോകുവാൻ ഒരു  ക്രിസ്താനിക്കും  സാധിക്കില്ല. ലോകം ഇന്ന് വലിയപ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. ഇവിടെ ക്രിസ്തീയ സഭകളുടെ ദൗത്യം മറന്നുപോകരുത്. നിന്റെ സഹോദരൻ എവിടെ ?  ഞാൻ എന്റെ സഹോദരന്റെ കാലവക്കാരൻ ആണോ എന്നമറുചോദ്യമല്ല നമ്മിൽ നിന്നുണ്ടാകേണ്ടത്. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ“സഹോദരൻ” പദ്ധതിയിലൂടെ മൂന്ന് കോടി  ഇതിനോടകം ഈ വർഷം ചിലവഴിച്ചു. ഭവനരഹിതരായനാനാജാതി മതസ്ഥരായ ആളുകൾക്ക് അൻപതില്പരം  ഭവനങ്ങൾ ഇതിനോടകം നൽകി. ഉന്നതവിദ്യാഭ്യാസത്തിന് ഫീസ് കൊടുക്കുവാൻ സാധിക്കാത്ത നിരവധി വിദ്യാർഥികൾക്കുള്ള ഫീസ്  ഈപദ്ധതിയിൽ ഉൾപ്പെടുത്തി നൽകിക്കൊണ്ടിരിക്കുന്നു. ഒപ്പം രോഗികൾക്കുള്ള ചികിത്സസഹായപദ്ധതികളും  “സഹോദരൻ” പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് പരിശുദ്ധ കാതോലിക്കാ ബാവപറഞ്ഞു. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റൺ സെന്റ് തോമസ്ഓർത്തോഡോക്സ് കത്തീണ്ട്രൽ ദേവാലയത്തിൽ നടന്ന സ്വീകരണയോഗത്തിൽസംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവ. ഭദ്രാസന സഹായ മെത്രാപ്പോലീത്തഅഭിവന്ദ്യ ഡോ. സഖറിയ മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സ്റ്റാഫോർഡ് സിറ്റിമേയർ മിസ്റ്റർ സിസിൽ വില്ലിസ്,  മിസ്സോറി സിറ്റി മേയർ മിസ്റ്റർ റോബിൻ ഏലക്കാട്ടു,   ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജ് മിസ്റ്റർ.കെ. പി ജോർജ്ജ്, കോപ്റ്റിക് ഓർത്തോഡോക്സ് സഭയുടെ ബിഷപ്പ്യൂസഫ്, ഓർത്തോഡോക്സ് വൈദീക സെമ്മിനാരി പ്രിൻസിപ്പാൾ ഫാ.ഡോ.റജി മാത്യു, മലങ്കര സഭാമാനേജിഗ് കമ്മറ്റി അംഗം ഫാ. ഫിലിപ്പ് എബ്രഹാം, സീറോ മലബാർ സഭാ പ്രതിനിധി ഫാ.ജോണികുട്ടി, സൺഡേ സ്‌കൂൾ വിദ്യാർഥികളുടെ പ്രതിനിധിയായി ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ്പോൾസ് ഓർത്തോഡോക്സ് ഇടവക അംഗം മാസ്റ്റർ ഐസക് ഏബ്രഹാം ചെറിയാൻ എന്നിവർആശംസകൾ അർപ്പിച്ചു. വൈകിട്ട് ആറുമണിക്ക് ഹൂസ്റ്റൺ സെന്റ് തോമസ് കത്തീണ്ട്രൽ ചാപ്പലിൽ സന്ധ്യാ നമസ്കാരത്തിന്ശേഷം നടന്ന വർണശബളമായ സ്വീകരണ ഘോഷയാത്രയിൽ ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിൽനിന്നുമുള്ള വിവിധ ദേവാലയങ്ങളിൽ നിന്നായി നിരവധി വിശ്വാസികൾ അണിനിരന്നു. വൈദീകവൃത്തിയിൽ ഇരുപത്തിയഞ്ചിലധികം  വർഷം പൂർത്തിയാക്കിയ സീനിയർ വൈദീകരായഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക വികാരി ഫാ.ജോൺസൺ പുഞ്ചക്കോണം, ഹൂസ്റ്റൺ സെന്റ് തോമസ്  ഓർത്തോഡോക്സ് കത്തീണ്ട്രൽ ഇടവക വികാരി ഫാ.പി. എം. ചെറിയാൻ, ഓസ്റ്റിൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ഇടവക വികാരി ഫാ. സാം മാത്യു, ഡാളസ്സെന്റ്പോൾസ് ഓർത്തോഡോക്സ് ഇടവക വികാരി വെരി. റെവ. രാജു ഡാനിയേൽ കോർഎപ്പിസ്‌കോപ്പ എന്നിവരെ ആദരിച്ചു. ഫാ. അലക്‌സാണ്ടർ ജെ. കുര്യൻ അമേരിക്കൻ പ്രസിഡണ്ടിന്റെ അനുമോദന സന്ദേശം പരിശുദ്ധകാതോലിക്കാ ബാവക്ക് കൈമാറി. ഭദ്രാസന സെക്രട്ടറി ഫാ. മാത്യൂസ് ജോർജ്ജ് സ്വാഗതവും ഭദ്രാസനകൗൺസിൽ അംഗം മിസ്‌റ്റർ ജെസൺ തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി.

ഫാ. തോമസ് വര്‍ഗീസ് അമയിലും റോണി വര്‍ഗീസും കൂട്ടു ട്രസ്റ്റികള്‍

ഫാ. തോമസ് വര്‍ഗീസ് അമയിലും റോണി വര്‍ഗീസും കൂട്ടു ട്രസ്റ്റികള്‍ ഫാ. കോശി വരിഞ്ഞവിള – 355 ഫാ. എം. ഒ. ജോൺ – 1849 ഫാ. തോമസ് വര്‍ഗീസ് അമയിൽ -1991 ജോണ്‍ മാത്യു -125 ജോണ്‍സണ്‍ കീപ്പള്ളില്‍ -172…

മലങ്കര അസോസിയേഷന്‍ യോഗം | പതാക ഉയര്‍ത്തല്‍ പ. കാതോലിക്കാ ബാവാ നിര്‍വഹിച്ചു

മലങ്കര അസോസിയേഷന്‍ യോഗം | പതാക ഉയര്‍ത്തല്‍ പ. കാതോലിക്കാ ബാവാ നിര്‍വഹിച്ചു

മെത്രാപ്പോലീത്ത സ്ഥാനാരോഹണം | Bishop Consecration | St. Mary’s Orthodox Cathedral Pazhanji | LIVE

 Ramban Abraham (Abey Achan)- H.G. Abraham Mar Stephanos Metropolitan Ramban P C Thomas – H.G. Thomas Mar Ivanios Metropolitan Ramban Dr. Geevarghese (Santhosh Achan)- H.G. Dr. Geevarghese Mar Theophilos…

error: Content is protected !!