സൗഹൃദം ഭവന സഹായ പദ്ധതിക്ക് തറക്കല്ലിട്ടു

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായുടെ സ്മരണാർത്ഥം ആരംഭിച്ച ‘സഹോദരൻ’ സാധുജന ക്ഷേമ പദ്ധതിയുടെ ഭാഗമായി സ്വന്തമായി സ്ഥലം ഇല്ലാത്ത ആളുകൾക്കുള്ള ഭവന നിർമ്മാണ പദ്ധതിയായ ” സൗഹൃദം ” പ്രോജക്റ്റിന്റെ ഉദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു.

കോട്ടയം പരുത്തുംപാറയിൽ ഓർത്തഡോക്സ് സഭാംഗമായ കാര്യകുളത്ത് ജേക്കബ് സക്കറിയ നൽകിയ 50 സെൻറ് സ്ഥലത്ത് 10 വീടുകളാണ് നിർമ്മിക്കുക. ഓരോ ഭവനവും 600 സ്ക്വയർ ഫീറ്റ് വീതമാണ്.

ഒരു കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ , അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ.കെ.എം സഖറിയാ ,ഫാ.സോണി വി മാണി, ഡോ. വർഗീസ് പുന്നൂസ് തുടങ്ങിയവർ സംബന്ധിച്ചു.