ലോകപ്രശസ്ത വേദശാസ്ത്രജ്ഞനും, ദാര്‍ശനികനും, ചിന്തകനും, ഗ്രന്ഥകാരനും. 1922 ഓഗസ്റ്റ് 9-ന് തൃപ്പൂണിത്തുറയില്‍ ജനിച്ചു. പിതാവ്: പൈലി, മാതാവ്: ഏലി. 1937-ല്‍ മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായി. അതുകഴിഞ്ഞ് പത്രലേഖകന്‍ (1937-’42), ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ഗുമസ്തന്‍, പി. ആന്‍ഡ് ടി. വകുപ്പില്‍ ഗുമസ്തനും പോസ്റ്റ്മാസ്റ്ററും…
എറണാകുളം ജില്ലയില്‍ മുളന്തുരുത്തിയില്‍ ചാത്തുരുത്തി മത്തായിയുടെയും മറിയാമ്മയുടെയും ഇളയപുത്രനായി 1848 ജൂണ്‍ 15 ന് ജനിച്ചു. 1857 സെപ്റ്റംബര്‍ 26 ന് കോറൂയോ ആയി. 1865 ല്‍ കശീശായും കോറെപ്പിസ്ക്കോപ്പായും. 1872 ഏപ്രില്‍ 7 ന് റമ്പാന്‍. 1876 ഡിസംബര്‍ 10…
‘മ്ശംശോനോ’ എന്ന സുറിയാനി പദത്തിന്‍റെ തല്‍ഭവം. ഇതിനു തുല്യമായ ‘ഡയക്കൊണോസ്’ എന്ന ഗ്രീക്കു വാക്കില്‍ നിന്നാണ് ‘ഡീക്കന്‍’ എന്ന ഇംഗ്ലീഷ് പദത്തിന്‍റെ ഉല്പത്തി. ക്രിസ്തീയ സഭയില്‍ എപ്പിസ്ക്കോപ്പാ, കശീശാ, എന്നീ വൈദികസ്ഥാനങ്ങള്‍ക്കു താഴെയാണ് ശെമ്മാശന്‍. അപ്പൊസ്തോലിക കാലം മുതല്‍ ഈ സ്ഥാനം…
‘ദെസ്തുനി’ എന്ന പദം ‘എസ്തുനോയോ’ എന്ന സുറിയാനി പദത്തില്‍ നിന്നും ഉത്ഭവിച്ചതാണ്. ‘തൂണുകാരന്‍’ (Stylite) അഥവാ തൂണില്‍ തപസ്സുചെയ്യുന്നവന്‍ എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. തീവ്രമായ തപോനിഷ്ഠയുടെ ഉദാഹരണമാണ് ശെമവൂന്‍ ദെസ്തുനിയുടെ ജീവിതം. സിലിഷ്യായിലെ സിസ് എന്ന ഗ്രാമത്തില്‍ ജനിച്ചു. മാതാപിതാക്കളുടെ…
ബോംബെ, അമേരിക്ക, യു.കെ. യൂറോപ്പ് ഭദ്രാസനങ്ങളുടെ പ്രഥമ മെത്രാപ്പോലീത്താ. അയിരൂര്‍ കുറ്റിക്കണ്ടത്തില്‍ എ.റ്റി.ചാക്കോ മറിയാമ്മ ചാക്കോ ദമ്പതികളുടെ പുത്രനായി 1926 മെയ് 6-നു ജനിച്ചു. ഇന്‍റര്‍മീഡിയറ്റ് വിദ്യാഭ്യാസാനന്തരം വൈദിക സെമിനാരിയില്‍ ചേര്‍ന്ന് വൈദിക വിദ്യാഭ്യാസം നടത്തി. ഹിസ്റ്ററി, പൊളിറ്റിക്സ് എന്നീ വിഷയങ്ങളില്‍…
‘തക്സാ’ എന്ന സുറിയാനി വാക്കിന് ‘ക്രമം’ എന്നാണര്‍ത്ഥം. ‘ടാക്സിസ്’ എന്ന ഗ്രീക്കു വാക്കിന്‍റെ സുറിയാനി രൂപമാണിത്. സുറിയാനി സഭയിലെ കൂദാശാക്രമങ്ങള്‍ക്ക്, പ്രത്യേകിച്ച് വി. കുര്‍ബ്ബാനയുടെ പ്രാര്‍ത്ഥനകള്‍ക്ക്, പൊതുവെ തക്സാ എന്ന പേരാണ് ഉപയോഗിക്കുന്നത്. തക്സാ എന്ന അര്‍ത്ഥത്തില്‍ ‘അനാഫോറാ’ എന്ന ഗ്രീക്കു…
അമ്മായി അമ്മാവന്‍റെ ഭാര്യ. ഭര്‍ത്താവിന്‍റെ അമ്മയും ഭാര്യയുടെ അമ്മയും മരുമക്കത്തായ സമ്പ്രദായത്തില്‍ അമ്മായിഅമ്മയാകും. ക്രിസ്ത്യാനികളുടെയിടയില്‍ മാതൃസഹോദരന്‍റെ ഭാര്യയും പിതൃസഹോദരിയും അമ്മായിമാരാണ്. അവര്‍ക്ക് മാതൃസഹോദരനും (അമ്മാവന്‍) പിതൃസഹോദരീ ഭര്‍ത്താവും അച്ചന്‍ അഥവാ ചാച്ചന്‍ ആണ്. ചിലയിടങ്ങളില്‍ പട്ടക്കാരന്‍റെ ഭാര്യയെ څഅമ്മായിچ എന്ന് ബഹുമാനസൂചകമായി…
അനുതാപം (മാനസാന്തരം) വേദപുസ്തകത്തില്‍ അനുതാപം എന്ന പദം പല അര്‍ത്ഥതലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. അനുതാപം എന്നതിന് മനം തിരിയുക, തിരികെ വരിക എന്നാണര്‍ത്ഥം. അന്യദേവന്മാരുടെ ആരാധനയില്‍നിന്ന് പിന്തിരിഞ്ഞ് യഹോവയിലേക്കു മടങ്ങുന്നതാണ് അനുതാപമെന്ന് പ്രവാചകന്മാര്‍ വെളിപ്പെടുത്തി. കേവലം ഒരു പശ്ചാത്താപമല്ല, ദൈവത്തിലേക്കുള്ള തിരിച്ചുവരവാണ് അത്….
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.