Category Archives: Articles

വിശുദ്ധ കുമ്പസാരം എന്ന കൂദാശ / ഫാ.ജോൺസൺ പുഞ്ചക്കോണം

ക്രിസ്തീയസഭയുടെ അടിസ്ഥാന പ്രമാണങ്ങളായ ഏഴു കൂദാശകളിൽ ഒന്നായ “വിശുദ്ധ കുമ്പസാരം” നിർത്തലാക്കണമെന്നുള്ള ശുപാർശ കേന്ദ്ര സർക്കാരിന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മ നൽകിയതായി വാർത്ത വായിക്കുവാനിടയായി. ഇത് ശരിയേണെങ്കിൽ നൂറ്റാണ്ടുകളായിക്രൈസ്തവ സഭയിൽ നിലനിൽക്കുന്ന അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയും കൂദാശയായ വിശുദ്ധ കുമ്പസാരം നിർത്തലാക്കേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിശുദ്ധ കുമ്പസാരത്തിൽ വീഴ്ച വരുത്തിയ വൈദികനെതിരെ സഭ കർശനമായ ശിക്ഷണ നടപടി സ്വീകരിക്കും എന്നതിൽ സംശയമില്ല. ഇവിടെ ഒരുകാര്യം നാം മറക്കരുത്. രാഷ്ട്രീയത്തിലും, പ്രസ്ഥാനങ്ങളിലും, സ്ഥാപനങ്ങളിലും, സഭകളിലും, കുടുംബങ്ങളിലും തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലും കുറ്റം ചെയ്യുന്നവർ എക്കാലവുംനിരവധിയുണ്ടായിട്ടുണ്ട്. ഒരു കുടുംബത്തിൽ അഞ്ചു മക്കൾ ഉണ്ടെങ്കിൽ എല്ലാവരും ഒരേ സ്വഭാവക്കാരായിരിക്കേണ മെന്നില്ല ചില പുഴുക്കുത്തുകൾ  എല്ലാകാലത്തുംഉണ്ടായിട്ടുണ്ട്. അവരെ നിലവിലുള്ള നിയമമനുസരിച്ചു ശിക്ഷിക്കണം എന്നതിൽ ആർക്കും തർക്കമില്ല. തെറ്റ് ചെയ്ത വ്യക്തികളെ ശിക്ഷിക്കേണ്ടതിനു പകരം സഭയിലെ വിശുദ്ധ കൂദാശകൾ നിർത്തലാക്കേണമെന്ന് ആവശ്യപ്പെടുന്നതിന്റെ രാഷ്ട്രീയ ബോധം ഉൾക്കൊള്ളാനാകുന്നില്ല. വിവാഹവും ഒരു കൂദാശയാണ്. എന്നാൽ ഈ കൂദാശസ്വീകരിച്ചിട്ടുള്ളവരിൽ ചിലർ ക്രൂരമായി പീഡിപ്പിക്കപെട്ടിണ്ടുണ്ട്, ചിലർ കൊല്ലപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ട് വിവാഹം നിർത്തലാക്കേണമെന്ന് ആവശ്യപ്പെടുവാൻസാധിക്കുമോ? ഭാരതത്തിലെ ഒരു പൗരന് ഏതു മതവിശ്വാസപ്രകാരവും ജീവിക്കുവാനുള്ള അവകാശമുണ്ട് എന്നാണ് എന്റെ പരിമിതമായ അറിവ്. ആഅവകാശത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇപ്പോൾ ഇക്കൂട്ടർ ചയ്യുന്നത്. മതസ്വാതന്ത്ര്യത്തിനും മതനിരപേക്ഷതക്കും പൗരന്റെ മൗലികാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും പരിക്കേല്‍ക്കുക എന്നുതന്നെയാണ് ഇതിന്റെയാർത്ഥം. മതനിരപേക്ഷതയെന്നതു ജനാധിപത്യ ഇന്‍ഡ്യയുടെ ആത്മാവാണ്. ലോകത്തെ ഏറ്റവും വലിയ മതനിരപേക്ഷ രാഷ്ട്രമായ ഭാരതത്തിന്റെ ഭരണഘടനയുടെ ആമുഖം മുതല്‍ അവസാനഖണ്ഡിക വരെഅത് ആവര്‍ത്തിച്ചു ഉറപ്പിച്ചു വ്യക്തമാക്കുന്നുണ്ട്. ഭാരതചരിത്രത്തില്‍ പലപ്പോഴും മതനിരപേക്ഷതയുടെ പാറിപറക്കുന്ന ത്രിവര്‍ണ പതാകക്കു കീഴില്‍ തന്നെ അതിന്റെആത്മാവിനെ ഹനിക്കുന്ന നടപടികളുണ്ടാകുവാൻ പാടില്ല ഇന്ന് ഇത്തരുണത്തുൽ ഓർമ്മിപ്പിക്കുവാൻ ആഗ്രഹിക്കുന്നു. കൊഴിന്നുവീണ ഇന്നലകളിലെചരിത്രനാഴികക്കല്ലിൽ ലെജിസ്ലേറ്റീവിന്റെയും എക്‌സിക്യൂട്ടീവിന്റെയും പക്ഷത്തുനിന്നുണ്ടായിട്ടുള്ള ഇത്തരം നടപടികളെ ഭരണഘടന ഉപയോഗിച്ചുകൊണ്ടുതന്നെപ്രതിരോധിക്കുകയും ഒരു പരിധിവരെ വിജയിക്കുകയും ചെയ്ത പാരമ്പര്യമാണ് ഇന്‍ഡ്യയിലെ മതനിരപേക്ഷ പൗരബോധത്തിനുള്ളത്. ചിലപ്പോഴെങ്കിലുംതാൽക്കാലികമായി ഉണ്ടായിട്ടുള്ള വൈകാരികവിക്ഷേപങ്ങളുടെ ആന്ദോളനങ്ങളാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട് കേവല ഭൂരിപക്ഷത്തിന്റെ സമ്മതിദാനം എന്ന അധികാരംഉപയോഗിച്ച് മതനിരപേക്ഷതയുടെ പാളയത്തിനെതിരായപ്പോഴും നാടിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ കഴിയാത്ത രൂപത്തില്‍ ഭരണഘടനയുപയോഗിച്ച് പോരാടാന്‍മതനിരപേക്ഷ പൗരബോധത്തിന് കഴിഞ്ഞിട്ടുണ്ട്. ആ പൗരബോധമാണ് ഇവിടെ ഉണരേണ്ടത്. ഇന്‍ഡ്യയില്‍ ജീവിക്കുന്ന ഏതൊരു പൗരനും അയാളുടെ മതവിശ്വാസത്തെ ഒരുനിമിഷനേരത്തേക്കെങ്കിലും മാറ്റിവെച്ചുകൊണ്ടേ രാജ്യത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാനാവുകയുള്ളൂ എന്നുവന്നാല്‍ അതോടുകൂടിത്തന്നെ നാംകെട്ടിപ്പൊക്കിയുണ്ടാക്കിയ മതനിരപേക്ഷസൗധം തകരുമെന്നതാണ് വസ്തുത. താന്‍ ശരിയെന്ന് വിശ്വസിക്കുന്ന ആദര്‍ശങ്ങളും അവ പ്രകാരമുള്ള ജീവിതവും പൂര്‍ണമായിഉള്‍ക്കൊണ്ടുതന്നെ രാഷ്ട്രപുനര്‍നിര്‍മാണ പ്രക്രിയയില്‍ സജീവമാകുവാന്‍ പൗരന് സാധിക്കുന്ന സ്ഥിതിവിശേഷമാണ് രാഷ്ട്രമീമാംസയിലെ മതനിരപേക്ഷത. ഭാരതീയജനാധിപത്യത്തിന്റെ ആത്മാവാണിത്. ആ ആത്മാവിനെ ഞെക്കിക്കൊന്നു കഴിഞ്ഞാല്‍ ജനാധിപത്യം മരിക്കുക തന്നെ ചെയ്യും. അത്തരത്തിലുള്ള നീക്കത്തിൽനിന്ന് ഭരണ–അധികാരികൾ പിന്മാറണമെന്നാണ് ആവശ്യം. ഇന്നുണ്ടായിട്ടുള്ളയതിനേക്കാൾ ഭയാനകമായ നിരവധി സംഭവങ്ങൾ ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായിട്ടുണ്ട്. അവിടെയൊന്നും ഇത്ര പെട്ടെന്ന് ഒരു വനിതാ കമ്മീഷനും ഇടപെട്ടതായി മുൻപെങ്ങും കണ്ടിട്ടില്ല. ഇതിന്റെയെല്ലാം പിന്നിലെ രാഷ്ട്രീയം വരുന്ന ലോകസഭാ ഇലക്ഷനാണ്എന്ന് തിരിച്ചറിയുവാൻ വലിയ ആലോചന ഒന്നും വേണ്ടിവരില്ല. ‘നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.എന്നാല്‍ നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻനമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.’ (1യോഹ 1:9) ദൈവംമനുഷ്യവര്‍ഗ്ഗത്തോടുള്ള തന്റെ അനന്തമായ സ്‌നേഹവും കാരുണ്യവും പ്രകടമാക്കുന്നതിനുവേണ്ടി സ്ഥാപിച്ച ഏറ്റവും മനോഹരമായ കുദാശകളിലൊന്നാണ് വിശുദ്ധകുമ്പസാരം. മനുഷ്യന്റെ പാപമോചനത്തിനും, സഭയും ദൈവവുമായി അനുരഞ്ജനത്തിലേര്‍പ്പെടുന്നതിനുമുള്ള ഏകമാര്‍ഗ്ഗം. കുമ്പസാരത്തിലൂടെ നാം പാപങ്ങള്‍കഴുകിക്കളയുക മാത്രമല്ല, യേശുക്രിസ്തുവുമായുള്ള നമ്മുടെ ബന്ധം പുനഃസ്ഥാപിക്കുകയും ദൃഢപ്പെടുത്തുകയും ചെയ്യുന്നു. യേശുക്രിസ്തു തന്റെ പരസ്യജീവിതകാലത്ത്സൗഖ്യം നല്‍കിയിരുന്നത് പാപങ്ങള്‍ ക്ഷമിച്ചുകൊണ്ടാണ്. “നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം” എന്നു ചോദിച്ചു. എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു അവൻപക്ഷവാതക്കാരനോടു: “എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക” എന്നു പറഞ്ഞു.” (മത്തായി 9:5 , 6) ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്ന്വ്യക്തമാക്കുവാന്‍ വേണ്ടിയുള്ളതായിരുന്നു ഈ അത്ഭുതങ്ങള്‍. തന്റെ ഉത്ഥാനത്തിനു ശേഷം യേശുക്രിസ്തു ഈ അധികാരം ശിഷ്യന്‍മാര്‍ക്കു കൈമാറുന്നതായി കാണാം. ‘യേശു വീണ്ടും അവരോടു പറഞ്ഞു, നിങ്ങള്‍ക്കു സമാധാനം, പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു. ഇതു പറഞ്ഞിട്ട് അവന്‍ അവരുടെ മേല്‍നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും‘ (യോഹ 20:21-23) പിന്നീട് ശിഷ്യന്‍മാരില്‍ നിന്നും ഈ അധികാരം അവരുടെ പിന്‍ഗാമികളായ വൈദീകസ്ഥാനികൾക്കുനൽകപ്പെട്ടു. അധികാരമുള്ള വൈദീകനോടു കുമ്പസാരിക്കുമ്പോള്‍ യേശുക്രിസ്തുവിന്റെ പ്രതിനിധി എന്ന നിലയിലാണ് പാപങ്ങള്‍ മോചിക്കുന്നത്. ഇവിടെ ചെയ്തുപോയപാപങ്ങളോർത്ത് ലജ്ജിച്ച് കുനിഞ്ഞ ശിരസോടെയാണ് കുമ്പസാരത്തെ സമീപിക്കുന്നത്. പക്ഷേ, പാപത്തോടുള്ള ലജ്ജ ഒരുവനെ ദൈവത്തിന് പ്രീയമുള്ളവരാകുന്നു. എല്ലാംക്ഷമിക്കുവാൻ ദൈവം സദാ സന്നദ്ധനാണ്. അതിന് യോഗ്യരാകുവാൻ പാപത്തിൽ ലജ്ജീതരായാൽ മാത്രം മതി എന്നതാണ് ക്രിസ്തീയ വിശ്വാസം. അതുകൊണ്ടാണ് ക്രൈസ്തവിശ്വാസികൾ പാപങ്ങള്‍ ഏറ്റു പറഞ്ഞ്, അവയ്ക്ക് പരിഹാരം ചെയ്തശേഷം വിശുദ്ധമായ ഒരു ഹൃദയത്തോടെ പരിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുവാന്‍ ഒരുങ്ങുന്നത്. ഇതിനെ കുറിച്ച് വിശുദ്ധ വേദപുസ്തകം പഠിപ്പിക്കുന്നത് ഇപ്രകാരമാണ്. “കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രംചൊല്ലി നുറുക്കി: ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ എന്നു പറഞ്ഞു. അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷംഅവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മെക്കായി ചെയ്‍വിൻ എന്നുപറഞ്ഞു. അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു. അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചുകുറ്റക്കാരൻ ആകും. മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്നു കുടിക്കയും ചെയ്‍വാൻ. തിന്നുകയും കുടിക്കയും ചെയ്യുന്നവൻ ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു. ഇതുഹേതുവായി നിങ്ങളിൽ പലരുംബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു. (1കോരി 11:25 -30 ) തന്‍മൂലം ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്ഷിക്കുകയും, പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്റെ ശരീരത്തിനും, രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു. പാപം വഴി ദൈവവുമായുള്ള ഐക്യംനഷ്ടപ്പെടുന്ന ഒരു വ്യക്തിക്ക്, വീണ്ടും അതിലേക്കു തിരിച്ചുവരുവാന്‍ ദൈവത്തില്‍ നിന്നുള്ള കൃപാവരം ഒന്നുകൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ….

മലങ്കര – എത്യോപ്യന്‍ സഭകള്‍ / ഡോ. എം. കുര്യന്‍ തോമസ്

മലങ്കര – എത്യോപ്യന്‍ സഭകള്‍ / ഡോ. എം. കുര്യന്‍ തോമസ്

ഓർത്തഡോക്സ് സഭയ്ക്കനുകൂലമാകുന്ന വിധികൾ നടപ്പിലാകാത്തത് എന്തുകൊണ്ട്? / എ. പി. സജി

കോതമംഗലം ചെറിയ പള്ളിയിൽ യാക്കോബായ വിഭാഗം വൈദീകർക്ക് പ്രവേശന നിരോധനം ഏർപ്പെടുത്തി മൂവാറ്റുപുഴമുൻസിഫ് കോടതി വിധിയുണ്ടായതിനെ തുടർന്ന് 27/7/2018 ബുധനാഴ്ച കോതമംഗലത്ത് ഹർത്താലും പ്രതിഷേധറാലികളും മീറ്റിംഗുകളും എല്ലാം നടന്നു. മത രാഷ്ടീയ സാമൂഹിക നേതാക്കൾ പങ്കെടുത്ത പ്രസ്തുത പ്രതിഷേധം കോടതി വിധി…

Can a Priest Ever Reveal What is Said in Confession?

Selected Canons from the Orthodox Church of America (1998) The priest, as spiritual father and confessor of the flock entrusted to his care, must determine the frequency with which the…

വല്യപള്ളീല്‍ വികാരിത്വവും ഊരുതെണ്ടെല്‍ ഉദ്യോഗവും! / ഡോ. എം. കുര്യന്‍ തോമസ്

മലങ്കരസഭയുടെ പൗരോഹിത്യശ്രേണിയില്‍ അപചയവും ജീര്‍ണ്ണതയും കടന്നുകൂടി എന്ന ആരോപണം കുറെ വര്‍ഷങ്ങളായി ഉയരുന്നുണ്ട്. ചില വര്‍ത്തമാനകാല സംഭവങ്ങള്‍ ഈ ആരോപണത്തെ ആളിക്കത്തിച്ചു എന്നു മാത്രമല്ല, അവ സമൂഹമദ്ധ്യത്തില്‍ ചര്‍ച്ചാവിഷയമാക്കാനും ഇടവരുത്തി. ഇന്ന് ചര്‍ച്ചാവിഷയമായിരിക്കുന്ന സദാചാര വിഷയത്തിന്‍റെ സത്യസ്ഥിതി എന്തായാലും കത്തനാരുമാരുടെ നിലവാരത്തില്‍…

Sex scandals, land scam and suppressing cases against priests: A look into what forced Kerala Church to the edge

Sex scandals, land scam, and charges of suppressing cases against priests. As Kerala Church, across denominations, fights the accusations, The Indian Express reports on what has brought it here and…

വിളിയ്ക്കപ്പെട്ട വിധിക്കു യോഗ്യരോ / തോമസ് മാര്‍ അത്താനാസ്യോസ്

വിളിയ്ക്കപ്പെട്ട വിധിക്കു യോഗ്യരോ / തോമസ് മാര്‍ അത്താനാസ്യോസ്

ഉപസമിതികള്‍ കാര്യക്ഷമമാകണം / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

മലങ്കരസഭാ ഭരണഘടനയുടെ 86-ാം വകുപ്പനുസരിച്ച് പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ അനുമതിയോടു കൂടി അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി നിയമിക്കുന്ന സബ്കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സഹായകമാകും എന്ന് എനിക്കു തോന്നുന്ന ചില നിര്‍ദ്ദേശങ്ങള്‍ ഇതോടൊപ്പം സമര്‍പ്പിക്കുന്നു. വിവിധ രംഗങ്ങളില്‍ പ്രാവീണ്യമുള്ള പ്രഗത്ഭരായ സഭാംഗങ്ങളെ മാനേജിംഗ്…

അഗ്നിശുദ്ധി വരുത്തേണ്ട പരീക്ഷണനാളുകള്‍ / ഫാ. ഐപ്പ് പി. സാം

അഗ്നിശുദ്ധി വരുത്തേണ്ട പരീക്ഷണനാളുകള്‍ / ഫാ. ഐപ്പ് പി. സാം

ശക്തമായ സത്വര തീരുമാനം അനിവാര്യം / കെ. വി. മാമ്മന്‍ കോട്ടയ്ക്കല്‍

മാര്‍ത്തോമ്മാശ്ലീഹാ മലങ്കരയില്‍ സ്ഥാപിച്ച സഭ രണ്ടായിരം വര്‍ഷത്തിനിടയില്‍ ഒട്ടധികം പ്രശ്നങ്ങളും പ്രതിസന്ധികളും വിജയകരമായി നേരിട്ടശേഷം, പിതാക്കന്മാര്‍ ഒരിക്കലായി ഭരമേല്പിച്ച സത്യവിശ്വാസവും ആത്മചൈതന്യവും ജന്മസിദ്ധമായ സ്വാതന്ത്ര്യവും ഇന്നും അന്യൂനം പാലിച്ചുകൊണ്ടിരിക്കുന്നു എന്നത് അഭിമാനകരമായ ഒരു വസ്തുതയാണ്. കഴിഞ്ഞ പല നൂറ്റാണ്ടുകളിലെ സംഭവവികാസങ്ങള്‍ക്ക് ഒന്നും…

മദമിളകിയ വൈദികരും മലിനമായ ആത്മീയതയും / കോരസൺ

വൈദീകവൃത്തിയിൽ പതിറ്റാണ്ടുകൾ കഠിനമായി സേവനം അനുഷ്ട്ടിച്ചു വിശ്രമ ജീവിതം നയിക്കുന്ന ഒരു കോർഎപ്പിസ്‌ക്കോപ്പയിൽനിന്നും ‘ചില മദമിളകിയ അച്ചന്മാർ’ എന്ന പ്രയോഗം കേട്ടപ്പോൾ ഞെട്ടാതിരുന്നില്ല. അൽപ്പം കടുത്ത പ്രയോഗമെങ്കിലും സഹികെട്ടാണ്അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പുകൾ ഫോണിലൂടെ വ്യക്തമായി കേൾക്കാനും കഴിഞ്ഞിരുന്നു. വിരിപ്പിനടിയിൽകിടക്കുന്ന എല്ലാ കീടങ്ങളും പുറത്തു വരണേ എന്നാണ് തന്റെ പ്രാർഥന എന്നാണ് സഭയുടെ ഉന്നത സമിതിയായ മാനേജിങ് കമ്മറ്റിയിൽപ്രവർത്തിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞത്. ഒരു ഗൾഫുകാരന്റെ ഭാര്യക്ക് നിരന്തരം ശല്യമായിരുന്ന ഒരു പാതിരിയെ ഈ അടുത്തകാലത്താണ് വിരട്ടി മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. പള്ളിയുടെ ബേസ്‌മെന്റിൽ വച്ച് തോമസ് കൈപിടിച്ച് നിറുത്തി, ‘ എന്താ ഈ കേൾക്കുന്നത്, ഈ കഥകൾ വിശ്വസിക്കാമോ, ഞങ്ങൾശരിക്കു ഉറങ്ങിയിട്ട് കുറെ ദിവസങ്ങൾ ആയി. വല്ലാതെ ഉലച്ചു കളഞ്ഞു..  തോമസിന്റെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീരും, ചുണ്ടിലെവിറയലും കൈയിലെ പിടിയുടെ മുറുക്കവും , ഒരു സാധാരണ വിശ്വാസിയുടെ ആത്മനൊമ്പരത്തിന്റെ തുടിപ്പുകളായിരുന്നു. ഇത്തരംഒരു വലിയ കൂട്ടം നിഷ്കളങ്കരായ സാധാരണക്കാരുടെ ഹൃദയത്തിലൂടെ കടുന്ന പോയ തീപിടിപ്പിച്ച കത്തിയാണ് ഉൾകൊള്ളാൻശ്രമിക്കുന്നത്. പൗരോഹിത്യത്തിനു ഇത്രയും വില നഷ്ട്ടപ്പെട്ട സമയമില്ല. വൈദീകർ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറുന്നു എന്നത് സമുന്നതകോടതിയുടെ ഭാഷയാണ്. എന്നാൽ   ആദരിക്കപ്പെടേണ്ട വിശുദ്ധിയുള്ള ഒരു കൂട്ടം പുരോഹിതർ ബലിയാടുകളായി ഇകഴ്ത്തപ്പെടുന്നതിൽഅസഹിഷ്‌ണുതരായ ഒരു വലിയ കൂട്ടം വിശ്വാസികളും ഉണ്ട്. കാലപ്പഴക്കത്തിൽ എല്ലാ നിരയിലും കടന്നുവരാവുന്ന പുഴുക്കുത്തുകൾഅക്കമിട്ടു നിരത്തി വെടിപ്പാക്കുകയാണ് അഭികാമ്യം. ആദിമ കാലം തൊട്ടേ തിരഞ്ഞെടുക്കപ്പെട്ടവരോ സ്വയം നേടിയെടുത്തവരോ ആയഅഭിഷിക്തരായവരെല്ലാം വെടിപ്പോടെ ശുശ്രൂഷിക്കുന്നു എന്ന് പറയാനാവില്ല. ഭക്തിയുടെ മറവിൽ യുക്തിനഷ്ട്ടപ്പെട്ട, ചഞ്ചലചിത്തരായലോലഹൃദയരെ, ഭീതിയും പ്രലോഭനവും നീട്ടി നിരന്തരമായി ചൂഷണം ചെയ്യുന്ന പ്രകൃതം എല്ലാ അധികാര കേന്ദ്രങ്ങളിലും കാണാനാവും. എന്നാൽ തെറ്റുകൾ ചൂണ്ടികാണിച്ചു ദിശാബോധം നൽകേണ്ട പ്രകാശ ഗോപുരങ്ങൾ നിരാശ ഗോപുരങ്ങളായി അധപ്പതിക്കുന്നത്കാണേണ്ടി വരുന്നു. വിധിയുടെ ബലിമൃഗങ്ങൾ പലതരം സഭയുടെ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഒരു യോഗത്തിലേക്ക് ഒരു വൈദികനെ ക്ഷണിക്കാൻ ജോസിനെയും എന്നെയുമാണ്നിയോഗിച്ചിരുന്നത്.  ആശ്രമത്തിലാണ് വൈദികൻ താമസിക്കുന്നത്. ജോസ് വളരെ അസ്വസ്ഥനായി തിടുക്കത്തിൽ പുറത്തേക്കു വരുന്നു, ബാ നമുക്ക് പോകാം എന്ന് എന്നോട് പറഞ്ഞു. എന്താണ് കാര്യമെന്ന് വ്യക്തമായില്ല.  അയാളുടെ ഒരു വൃത്തികെട്ട നോട്ടം, അടിമുടിഅയാൾ കൊതിയോടെ തന്നെ നോക്കുകയായിരുന്നു’, തിരികെ യാത്രയിൽ ഞങ്ങൾ ഒന്നും സംസാരിച്ചില്ല അത്രയ്ക്ക് തളർത്തിക്കളഞ്ഞു ആവൈദീകൻറെ നോട്ടം. ആ വൈദീകൻ ഒരു ബോയിസ് റെസിഡൻസ് സ്കൂളിന്റെ വാർഡൻ ആയിരുന്നു. അദ്ദേഹം പിന്നീട് മെത്രാൻസ്ഥാനാർഥിയായി മത്സരിച്ചു എന്നും കേട്ടിരുന്നു. ആ വൈദീകനും ജോസും ഇന്ന് ജീവനോടില്ല. ഒരു അപകടത്തിൽ മരണപ്പെട്ട ജോസിനെഓർക്കുമ്പോൾ, ആശ്രമത്തിൽ നിന്നും പുറത്തേക്കു വന്ന ആ ചെറുപ്പക്കാരന്റെ മുഖം ഒരിക്കലും മറക്കാനാവില്ല. കുറച്ചുനാൾ മുൻപ് ഒരു സംഘടനയുടെ ചാരിറ്റിവിതരണം നടത്തുവാനായി തൃശൂർ ഉള്ള ഒരു സഭാ കേന്ദ്രത്തിൽ പോയി. ഉന്നതനായ ഒരുവൈദീകനും കൂടെ കുറെ വൈദീകരും ഉള്ള ഒരു മീറ്റിങ്ങായിരുന്നു. മീറ്റിംഗിന് ശേഷം പ്രധാന വൈദീകൻ കൈ പിടിച്ചു കുലുക്കി, കൈവിടുന്നില്ല, പിന്നെ ചൂണ്ടു വിരൽ കൊണ്ട് കൈയ്യിൽ തടവാൻ തുടങ്ങി, ഒരുവിധം അവിടെനിന്നു രക്ഷപെട്ടു എന്ന് പറയാം. പീഡനം എന്ന്പറയുമ്പോൾ അൽപ്പം തൊലി വെളുപ്പു ഉള്ള ആൺ കുട്ടികളും ചെറുപ്പക്കാരും നേരിടുന്ന പീഡനങ്ങൾ അറിയാതെ പോകുന്നു. പുരോഹിതന്മാരിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ഒക്കെ ആണുങ്ങൾ നേരിടുന്ന ഓക്കാനം വരുന്ന ഇത്തരം പ്രവൃത്തികൾ എവിടെയുംരേഖപ്പെടുത്തുന്നില്ല, പക്ഷെ ചിരിച്ചു തള്ളുന്നതിനു മുൻപേ, നമ്മുടെ ആൺകുട്ടികളെ ബോധവത്കരിക്കേണ്ടതുണ്ട്. ദിശാബോധം നക്ഷപെട്ട ചില വൈദികർ വിളിക്കു യോഗ്യമായതു പ്രവർത്തിക്കാതെ വിനോദയാത്രകൾ, വിശുദ്ധനാട് സന്ദർശനം,ട്രാവൽ ഏജൻസി, ഭൂമി ഇടപാടുകൾ, കൊയർപരിപാടികൾ, റിയൽ എസ്റ്റേറ്റ്, ഉണർവ് കൺവൻഷനുകൾ, ധ്യാനം, കൗൺസിലിംഗ് തുടങ്ങി നിരവധി ഉടായിപ്പു പ്രസ്ഥാനങ്ങളുമായിഊരു ചുറ്റുന്നവർ വർധിച്ചു വരുന്നു. വിശുദ്ധകുർബാന കൃത്യവും യുക്തവും ആയി നടത്തണം എന്ന് കർക്കശമുള്ള ഒരു വൈദികൻ ഒരുഞായറാഴ്ച പതിനേഴു മിനിട്ടു താമസിച്ചാണ് പ്രഭാത പ്രാർഥന തുടങ്ങിയത്. വിശുദ്ധസ്ഥലത്തു നില്കേണ്ടവരും കാര്യങ്ങളും എല്ലാംക്രമീകരിച്ചിരുന്നെങ്കിലും, പ്രാർഥന തുടങ്ങാൻ താമസിച്ചതിന്റെ കാരണം ശിശ്രൂകർക്ക് കൃത്യമായി മനസിലായി. അന്ന് ധരിക്കേണ്ടതിരുവസ്ത്രത്തിന്റെ മാച്ചിങ് വേഷത്തിൽ ഒരു തരുണീമണി വന്നു നേരിട്ട് നിന്നപ്പോഴാണ് പ്രാർഥനകൾ ആരംഭിച്ചത്. വലിയ നോമ്പിലെധ്യാനവും കുമ്പസാരത്തിനും ശേഷം വൈകിട്ട് വൈദികന്റെ മുറിയിൽ വിവാഹിതയായ സ്‌ത്രീ കൂസലില്ലാതെ കയറുകയും വിളക്ക്അണയുകയും ചെയ്യുന്നത് കണ്ടതായി ഒരാൾ ഊമകത്തയച്ചു. ആ കത്ത് ഇപ്പോഴും വിശുദ്ധ ഗ്രന്ഥത്തിൽ വച്ചിരിക്കുന്നു. എന്നെങ്കിലുംദൈവം ഇതൊക്കെ കാണാതിരിക്കുമോ? പിടിക്കപ്പെടും എന്ന് അറിഞ്ഞയുടൻ അവധിയിൽ പ്രവേശിച്ചു ഒളിഞ്ഞും വളഞ്ഞും നിന്ന്കുർബാന അർപ്പിക്കുന്നവരെയും ചിലർക്കറിയാം. ഏതോ പാശ്ചാത്യ സെമിനാരിയിൽ നിന്നും എങ്ങനെയോ ഒരു പ്രബന്ധം എഴുതിച്ചു പണം കൊടുത്തു നേടുന്ന ഡോക്ടറേറ്റ്ബിരുദവുമായി സെമിനാരിയിൽ ആദ്ധ്യാപകരായി എത്തുന്ന ഉഡാപ്പി ജാഡ-പണ്ഡിതർക്കു വൈദികവിളിക്ക് യോഗ്യമായ പരിശീലനംനല്കാൻ പറ്റില്ല. നവാഗതർക്കുള്ള റാഗിങ്ങും ആഭാസത്തരങ്ങളും ഒട്ടും കുറവല്ല സെമിനാരികളിൽ എന്ന് കേൾക്കുന്നു. അലമ്പ് കണ്ടുവിശുദ്ധ കുർബാന നിർവഹിക്കാൻ എത്തിയ ഒരു മെത്രാൻ സഹികെട്ടു പുറത്തു പോയി എന്നും കേട്ടിരുന്നു. സെമിനാരിപ്രിൻസിപ്പലിന്റെ മുറി അടിച്ചു പൊളിക്കുക തുടങ്ങി നിരവധി വഷളത്തങ്ങളുടെ കേന്ദ്രമായി ഇത്തരം വൈദിക പരിശീലന കേന്ദ്രങ്ങൾമാറിപ്പോയെങ്കിൽ കാര്യമായ തകരാറു എവിടെയാണെന്ന് ചിന്തിക്കണം. പരീക്ഷയിൽ കോപ്പി അടിച്ചു പിടിച്ച ഒരു അധ്യാപകനെ വിരട്ടിരാജിവപ്പിക്കാനും ചിലർ തയ്യാറായി. എന്താണ് ഇവിടെ പരിശീലിപ്പിക്കുന്നതെന്നു വിശ്വാസികൾക്ക് അറിയില്ല. പാവങ്ങൾ ഓരോവർഷവും കനത്ത സംഭാവനകൾ നൽകി ഇവ നിലനിർത്തുന്നു. വിശുദ്ധ ആരാധനയിൽ സംബന്ധിക്കുമ്പോൾ ധരിക്കേണ്ട തിരു വസ്ത്രങ്ങൾ അവ അയോഗ്യമായ ഒരു സ്പർശ്ശനം  പോലും ഏൽക്കാത്തഉടയാടകളാണ്. എന്നാൽ കാൻഛീപുരം പട്ടു സാരി പൊതിഞ്ഞപോലെ വിവിധ വർണങ്ങളിൽ മിനുക്കുകൾ പിടിപ്പിച്ചു തങ്ങൾ ഏതോദൈവീക ദൂതന്മാരാണെന്നു കാണിക്കുവാൻ കാട്ടുന്ന വിലകുറഞ്ഞ ഷോ കാണുമ്പൊൾ തല കുനിഞ്ഞു പോകും അല്ലാതെ അവർ എറിഞ്ഞുതരുന്ന സമാധാന ശരങ്ങൾ സ്വീകരിക്കാനല്ല കുനിയേണ്ടി വരുന്നത്. പെരുനാളുകൾക്കു ശേഷം പട്ടിൽ പൊതിഞ്ഞ തിരുവസ്ത്രങ്ങളുമായിവടിയും മുടിയും പിടിച്ചു നിൽക്കുന്ന ഈ കൂട്ടരെ കണ്ടാൽ വെഞ്ചാമരവും വെങ്കുറ്റകുടയൂം ചൂടിനിൽക്കുന്ന തൃശൂർ പൂരം പോലുംതോറ്റുപോകും. മനുഷ്യനെ പേടിപ്പിക്കാൻ കടുത്ത കറുപ്പും തീപിടിച്ച ചുവപ്പും സ്വർണ്ണ അടയാഭരങ്ങളുമായി എവിടെയും കടന്നുപോകുന്ന ഇവരുടെ മുഖത്തെ ഭാവങ്ങൾ കണ്ടാൽ സാക്ഷാൽ ദൈവ പുത്രൻ പോലും കുരിശിൽ തൂങ്ങാൻ വെമ്പൽ കൊള്ളും. സേവനത്തിനും ശിശ്രൂകൾക്കും ഉള്ള സന്നദ്ധതയാണ് ഇടക്കെട്ടുകൊണ്ടു ഉദ്ദേശിക്കുന്നതെങ്കിൽ, മറ്റുള്ളവരുടെ പാദം തുടക്കുവാനാണ്ഇടക്കെട്ടിൽ തിരുകിയ തൂവല എങ്കിൽ തെറ്റി. സാധാരണക്കാർ കഴിക്കാൻ പറ്റാത്ത മുന്തിയ ഭക്ഷണം ഏറ്റവും മോടികൂടിയ പാത്രത്തിൽതരുണീമണികൾ വിളമ്പിക്കൊടുത്താലേ തൃപ്തി വരുകയുള്ളൂ. എല്ലാവരോടും സ്നേഹം സമാധാനം എന്ന് പറയുന്ന ഈ ന്യൂ ജനറേഷൻവൈദികരുടെ മുഖത്തു ക്രൂരതയാണ് എപ്പോഴും നിഴലിച്ചു നിൽക്കുന്നത്. പരമ പുച്ഛമാണ് സാധാരണ ജനത്തിനോട്. കർമ്മത്തിനുമദ്ധ്യത്തിൽ പരിശുദ്ധം എന്ന് വിശേപ്പിക്കുന്ന സന്നിധിക്കു പുറം തിരഞ്ഞുനിന്ന് നടത്തുന്ന വാചക കസർത്തുകൾ കുറിവച്ചതുംഉഗ്രവിഷമുള്ള ബാണങ്ങളുമായി  മാറുമ്പോൾ ജനം എങ്ങനെ കണ്ണടച്ച് സഹിക്കും?.  ആടുകളെ തിന്നു ജീവിക്കുന്ന ഇടയന്മാർ വൈദികരെ നിയന്ത്രിക്കേണ്ട മെത്രാന്മാർ ആരോടും വിധേയത്വമില്ലാതെ ആരും അറിയാതെ  മാസങ്ങളോളം കറങ്ങി നടക്കുന്നു. യൂറോപ്പിൽ കോളേജ് അഡ്മിഷൻ തരപ്പെടുത്തി കൊടുക്കുന്നു, മലർപ്പൊടി വിതരണം, ബ്ലേഡ് മഫിയയോടു കൂടി ഫ്ലാറ്റ് കച്ചവടം തുടങ്ങിനിരവധി ഉഡായിപ്പുകൾ.  അമേരിക്കയിൽ വർഷത്തിന്റെ കൂടുതൽ മാസങ്ങളും കഴിച്ചു കൂട്ടുന്ന മെത്രാന്മാരുമുണ്ട്. ഒരു സുഹൃത്തിനെവിളിച്ചപ്പോൾ, പകൽ വീട്ടിൽ മെത്രാനുണ്ട്, അതുകൊണ്ടു പിള്ളേരെ ബേബി സിറ്റർനെ ഏല്പിച്ചില്ല എന്ന് പറഞ്ഞു. ഒരു ബാർബെക്യുപാർട്ടിയിൽ നരച്ച താടിയുള്ള ഒരാളെ ഒന്ന് ഫോക്കസ് ചെയ്തു നോക്കാൻ ഒരു സുഹൃത്ത് പറഞ്ഞു, ജീൻസും ടീഷർട്ടും ഇട്ടു നിൽക്കുന്ന ആരൂപത്തിന് നാട്ടിലെ ഒരു മെത്രാന്റെ അതേ മുഖം!. നിങ്ങൾ ജീവിക്കുന്നപോലെ എനിക്ക് കഴിഞ്ഞാൽ മതി, ഏതു പാതിരാത്രിയിലും കടന്നു വരാൻ അനുവദിക്കുന്ന വാതിലുകൾ തുറന്നിട്ടദിവ്യരായ ചില  വന്ദ്യ പിതാക്കന്മാരുടെ സ്നേഹസ്മരണകളിൽ ജീവിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ട്. ദുഃഖങ്ങളിലും വിഷമതകളുംഅറിയാതെ കടന്നു വന്നിരുന്ന നിറഞ്ഞ സാന്നിധ്യത്തിന് പകരം ന്യൂ ജെൻ പിതാക്കന്മാർക്കു അപ്പോയ്ന്റ്മെന്റ് കൂടിയേ കഴിയുള്ളൂ. അഥവാ അപ്പോയ്ന്റ്മെന്റ് കിട്ടിയാൽ തന്നെ കൊടുക്കുന്ന ചെക്കിന്റെ വലിപ്പമനുസരിച്ചു വാച്ചിൽ നോക്കി ഒഴിവാക്കുന്ന ബന്ധങ്ങൾ. സന്ധ്യക്കുശേഷം ആളുകളെ കാണാൻ മടിക്കുന്നതിന്റെ കാരണം ചിലർക്കെങ്കിലും അറിയാം, ഒക്കെ സഭയോടുള്ള സ്നേഹത്തിൽസഹിക്കുന്നു. ഒരു ധ്യാന പ്രസംഗത്തിന് ശേഷം കുമ്പസാരം നടക്കുകയാണ്. ധ്യാനം നടത്തിയ മെത്രാനോട് കുമ്പസാരിക്കണം എന്ന് അപേക്ഷിച്ചു. ഇല്ല, ഞാൻ കുമ്പസാരിപ്പിക്കാറില്ല അച്ചനോട് പറയൂ എന്ന് പറഞ്ഞു കടന്നു പോയി. എനിക്ക് ചില തെറ്റിദ്ധാരണ ഉള്ളത്തിരുമേനിയെക്കുറിച്ചാണ് അതാണ് ചോദിച്ചത് എന്ന് പറഞ്ഞു എന്നാലും തലകുലുക്കി കടന്നു പോയി. ഞാൻ അവിടെ വെറുതെയിരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ തിരുമേനി എന്നെ കുമ്പസാരിപ്പിക്കാനായി വന്നു. മുട്ടുകുത്തി കണ്ണടച്ചു നമ്രശിരസ്കനായി. യാതൊരു ഫോർമൽപ്രാർഥന കൂടാതെ, പറ എന്താണ് കുറ്റങ്ങൾ? അത് തിരുമേനി ..ചിലകാര്യങ്ങൾ ..ഓക്കേ , നമുക്ക് അടുത്ത മുറിയിൽ പോയി സംസാരിക്കാംഎന്ന് പറഞ്ഞു കൂട്ടികൊണ്ടുപോയി. തിരുമേനിയുടെ സ്വകാര്യ ട്രസ്റ്റുകളും , ബ്ലേഡ് കാരുമായുള്ള ബന്ധങ്ങളും, സഹോദരൻ പണം ചിലപ്രത്യേക പ്രോജെക്റ്റുകളിൽ ഇൻവെസ്റ്റ് ചെയ്തത് തുടങ്ങി എല്ലാം ശരിയാണ് എന്ന് സമ്മതിക്കുക മാത്രമല്ല, ആർക്കും ചോദിക്കാനുള്ളഒരു അവകാശവും ഇല്ല എന്നും സഭാ നേതൃത്വം വെറും കഴിവില്ലാത്ത സംവിധാനം ആണെന്നും തുടങ്ങി എന്റെ ഉള്ളിലെ എല്ലാസംശയങ്ങൾക്കും ഉത്തരം തന്നു. ഒന്നും ഒരു മറയില്ലാതെ, വർഷങ്ങൾ കഴിഞ്ഞിട്ടും, ഉത്തരവാദിത്തപ്പെട്ടവരെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുംഒരേ മറുപടി – ഇവിടെ ഒന്നും നടക്കില്ല ..നടക്കില്ല… ഒക്കെ ഇങ്ങനെ ഉരുണ്ടു പോകും. വൈദികർ പിഴച്ചാലോ മെത്രാൻ പിഴച്ചാലോ, ആർക്കും ഒന്നും ചെയ്യാൻ സാധിക്കാത്ത തമോഗർത്തം !!! മനുഷ്യപുത്രൻ സദാചാരപ്പോലീസുകളെ വിലക്കി ‘നിങ്ങളിൽ പാപമില്ലാത്തവർ ആദ്യം കല്ലെറിയട്ടെ ‘ എന്ന് പറഞ്ഞു പാപികളെ നേടാൻശ്രമിച്ചപ്പോഴും, വെള്ള തേച്ച ശവക്കല്ലറകൾ എന്ന് കടുത്ത ഭാഷയിൽ പൗരോഹിത്യ നേതൃത്വത്തെ വിറപ്പിച്ചിരുന്നു. ബാഗും തൂക്കിഇവരുടെ പുറകെ നടക്കുന്ന വിവരദോഷികളായ വിശ്വാസികൾ പൂവൻകോഴിയെ തലയിൽ വച്ചുകൊണ്ടു നടക്കുകയാണ് എന്ന സത്യംതിരിച്ചറിയണം. അതെപ്പോഴാ തലയിൽ കാഷ്ഠിച്ചു വയ്‌ക്കുന്നതെന്നറിയില്ല  ഇതുവരെ സഭയുടെ അകത്തളങ്ങളിൽ ഇത്തരംഅഭിപ്രായങ്ങൾ പിച്ചി ചീന്തപ്പെട്ടിട്ടുണ്ടെങ്കിൽ, ഇന്ന് നാടുമുഴുവൻ ചർച്ച ചെയ്യപ്പെടേണ്ടിവന്ന ജീർണതയാണ്. സഭയിലെഒട്ടനവധിപ്പേരുടെ കണ്ണീരിന്റെ പ്രതികരണമാണ് ഈ വരികൾ എന്ന് തിരിച്ചറിയാനുള്ള ആത്മാർഥത ഉണ്ടായാൽ തിരുത്തലുകൾഉണ്ടാവും, എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സേവനോൽസുകാരായി , നിരാഹങ്കാരികളായി , സ്വകർമ്മങ്ങൾ  അനുഷ്ഠിക്കുന്ന ഒരു വൈദീകനിര ഉറപ്പാക്കണം. ഒരുവൻ ചെയ്യുന്നകർമ്മത്തിന്റെ ഫലം പരക്കെയുള്ള മഹാജനങ്ങൾ അനുഭവിക്കേണ്ടി വരുന്നത് മഹാ കഷ്ടമാണ്. അസുരന്മാരിൽ നിന്നും സഭക്ക് മോചനംനേടണമെങ്കിൽ ഒരു പാലാഴിമഥനം തന്നെ വേണ്ടി വരും. Varghese Korason 516-398-5989 (ലേഖനത്തിലെ നിലപാടുകള്‍ ലേഖകന്‍റേത് മാത്രം. – എഡിറ്റര്‍)

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും / ജോസഫ് അലക്സാണ്ടര്‍ കണിയാന്ത്ര

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും / ജോസഫ് അലക്സാണ്ടര്‍ കണിയാന്ത്ര   (കെ. വി. മാമ്മന്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ഇരുപതാം നൂറ്റാണ്ടിലെ മലങ്കരസഭ എന്ന ഗ്രന്ഥത്തില്‍ നിന്നും)

error: Content is protected !!