ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ ഉപജീവനാര്‍ത്ഥം നാടുവിടാന്‍ ആരംഭിക്കുന്നതുവരെ മലയാളികള്‍ – വിശിഷ്യാ നസ്രാണികള്‍- പൊതുവെ യാത്രാവിമുഖരായിരുന്നു. ഇതിന് അപവാദം ഇല്ലെന്നല്ല. അതിനു കാല്‍ശതാബ്ദം മുമ്പുമുതല്‍ അപൂര്‍വം നസ്രാണികള്‍ ഉപരിപഠനാര്‍ത്ഥം മദ്രാസിലും കല്‍ക്കട്ടയിലും ഒക്കെ പോയത് വിസ്മരിക്കുന്നില്ല. അവരുടെ വൈദീകാദ്ധ്യക്ഷന്മാരുടെ കാര്യവും…
ഇന്നലെ, കൃത്യമായി പറഞ്ഞാല്‍ 2019 മാര്‍ച്ച് 19-ന്, കട്ടച്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അരങ്ങേറിയത് തികച്ചും നിര്‍ഭാഗ്യകരമായ സംഭവമാണ്. നിര്‍ഭാഗ്യകരം മാത്രമല്ല, അക്ഷന്തവ്യമായ അപരാധമാണ്. കോടതി വിധിപ്രകാരം മലങ്കര സഭാ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടേണ്ട പള്ളി, അതു നടത്തിത്തരാതെ പൂട്ടി നിരോധനാജ്ഞ…
ആയിരത്തിത്തൊള്ളായിരത്തിയഞ്ചിലോ ആറിലോ ആണെന്നു തോന്നുന്നു, മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് നമ്മുടെ എല്ലാ പള്ളികള്‍ക്കുമായി ഒരു സര്‍ക്കുലര്‍ കല്പന അയച്ചു. നമ്മുടെ കുട്ടികളെ കഴിവതും നമ്മുടെ സ്കൂളുകളില്‍ത്തന്നെ പഠിപ്പിക്കണമെന്നായിരുന്നു കല്പനയുടെ സാരം. അതനുസരിച്ചു വടക്കും തെക്കുമുള്ള പല ഇടവകകളില്‍…
സുറിയാനി ആരാധനാ പാരമ്പര്യത്തിലെ അര്‍ത്ഥപൂര്‍ണ്ണവും ഹൃദയസ്പര്‍ശിയുമായ ഒരു അനുഷ്ഠാനമാണ് വലിയ നോമ്പിലെ ശുബ്ക്കോനോ ശുശ്രൂഷ. കഴിഞ്ഞ ദിവസം ഞങ്ങള്‍ക്കു ചിലര്‍ക്കുണ്ടായ ഒരനുഭവമാണ് ഇവിടെ കുറിക്കുന്നത്. ബാംഗ്ലൂര്‍ വൈറ്റ്ഫീല്‍ഡില്‍ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സെന്‍ററില്‍, സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ചിത്രകലാകാരന്മാരുടെ ഒരു കൂട്ടായ്മ (CARP)* നടത്തിയ…
മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ മാനേജിംഗ് കമ്മറ്റിയുടെ ബഡ്ജറ്റ് സമ്മേളനം 28/2/2019 -ൽ കൂടുകയാണല്ലോ. 800-ഓ 900-മോ കോടിയുടെ ബഡ്ജറ്റ് പാസാക്കി കൈയടിച്ച് ഉച്ചയുണ്ട് പിരിയുക എന്നതിനപ്പുറം കാര്യമാത്ര പ്രസക്തമായ എന്തെങ്കിലും ചർച്ചയോ തീരുമാനമോ പ്രതീക്ഷിക്കുന്നില്ല. ആഗ്രഹമില്ലാത്തത് കൊണ്ടല്ല; മറിച്ച് പ്രതീക്ഷിക്കുന്നതിൽ…
“എന്‍റെ ദൈവമേ, എന്‍റെ സ്നേഹമേ, നിന്‍റെ രക്തം എന്‍റെ ഹൃദയത്തിലൊഴുകട്ടെ. നീയല്ലാതെ ആരാണ് എനിക്ക് കണ്ണുനീര്‍ പ്രവാഹത്തെ സമ്മാനിക്കുന്നത്?” – നിനുവയിലെ വി. ഇസ്സഹാക്ക് ഓര്‍ത്തഡോക്സ് ആദ്ധ്യാത്മികതയില്‍, പ്രത്യേകിച്ചും സുറിയാനി പാരമ്പര്യത്തില്‍ കണ്ണുനീരിന് സവിശേഷമായ ഒരു സ്ഥാനമുണ്ട്. ദുഃഖം, പശ്ചാത്താപം, സഹതാപം,…
അമ്മായി അമ്മാവന്‍റെ ഭാര്യ. ഭര്‍ത്താവിന്‍റെ അമ്മയും ഭാര്യയുടെ അമ്മയും മരുമക്കത്തായ സമ്പ്രദായത്തില്‍ അമ്മായിഅമ്മയാകും. ക്രിസ്ത്യാനികളുടെയിടയില്‍ മാതൃസഹോദരന്‍റെ ഭാര്യയും പിതൃസഹോദരിയും അമ്മായിമാരാണ്. അവര്‍ക്ക് മാതൃസഹോദരനും (അമ്മാവന്‍) പിതൃസഹോദരീ ഭര്‍ത്താവും അച്ചന്‍ അഥവാ ചാച്ചന്‍ ആണ്. ചിലയിടങ്ങളില്‍ പട്ടക്കാരന്‍റെ ഭാര്യയെ څഅമ്മായിچ എന്ന് ബഹുമാനസൂചകമായി…
അനുതാപം (മാനസാന്തരം) വേദപുസ്തകത്തില്‍ അനുതാപം എന്ന പദം പല അര്‍ത്ഥതലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. അനുതാപം എന്നതിന് മനം തിരിയുക, തിരികെ വരിക എന്നാണര്‍ത്ഥം. അന്യദേവന്മാരുടെ ആരാധനയില്‍നിന്ന് പിന്തിരിഞ്ഞ് യഹോവയിലേക്കു മടങ്ങുന്നതാണ് അനുതാപമെന്ന് പ്രവാചകന്മാര്‍ വെളിപ്പെടുത്തി. കേവലം ഒരു പശ്ചാത്താപമല്ല, ദൈവത്തിലേക്കുള്ള തിരിച്ചുവരവാണ് അത്….
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.