ഇടമറുക്  സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിക്കു   ഷാർജ  യുവജനപ്രസ്ഥാനത്തിന്റെ കൈതാങ്ങ്


‘മരുഭൂമിയിലെ പരുമല’ ആയ ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ്‌ ഇടവകയിലെ  യുവജനപ്രസ്ഥാനത്തിന്
പരിശുദ്ധ ബസ്സേലിയോസ് ഗീവറുഗീസ്‌  ദ്വിതീയൻ  കാതോലിക്ക  ബാവയുടെ   സ്ഥാനാരോഹണ നവതിയോട് അനുബന്ധിച്, മലങ്കര സഭ സങ്കടിപ്പിച്ച ഡോക്യൂമെന്ററി മത്സരത്തിൽ  ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.
സമ്മാനത്തുകയായ ഇരുപത്തിഅയ്യായിരം രൂപ,  സുപ്രിം കോടതി വിധിയിലൂടെ യഥാർത്ഥ അവകാശികളായ മലങ്കര സഭക് ലഭിച്ച കണ്ടനാട് വെസ്റ്റ്  ഭദ്രാസനത്തിലെ ഇടമറുക്  സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയുടെ  പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു  നൽകുകയുണ്ടായി.
ദേവലോകത്  നടന്ന  പിതാക്കന്മാരുടെ സംയുക്ത ഓർമ്മ പെരുന്നാളിൽ അന്തോണിയോസ്  തിരുമേനിയുടെ കൈയിൽ നിന്ന്  ഷാർജ യുവജനപ്രസ്ഥാനത്തിന്റെ  2019 സെക്രട്ടറി  ഡെന്നി എം ബേബിയും 2020 സെക്രട്ടറി ബോബൻ കുര്യൻ ചാക്കോയും ചേർന്ന് തുക  കൈപ്പറ്റുകയും ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്  മെത്രാപ്പോലീത്ത തിരുമേനിയുടെ കൈകളിൽ ഏൽപ്പിക്കുകയും ചെയ്തു.