ഷാര്‍ജ യുവജനപ്രസ്ഥാനം ഒന്നാം സ്ഥാനം നേടി

മലങ്കരയുടെ മൂന്നാം കാതോലിക്കയും  34  വർഷം സഭയെ മേയിച്ചു ഭരിക്കുകയും ചെയ്ത ഭാഗ്യ സ്മരണാര്ഹനായ പരിശുദ്ധ ബസ്സേലിയോസ് ഗീവറുഗീസ്‌  ദ്വിതീയൻ  കാതോലിക്ക ബാവയുടെ   സ്ഥാനാരോഹണ നവതിയോട് അനുബന്ധിച്,  OCYM യൂണിറ്റുകൾക്കും MGOCSM യൂണിറ്റുകൾക്കുമായി  അഖില മലങ്കര അടിസ്ഥാനത്തിൽ   ഡോക്യൂമെന്ററി മത്സരം നടത്തുകയുണ്ടായി.

02-01-2020 വ്യാഴാഴ്ച  പരിശുദ്ധ തിരുമേനിയുടെ കാതോലിക്ക സ്ഥാനാരോഹണ നവതി ആഘോഷ സമാപനസമ്മേളനം നടന്ന മാർ ഏലിയാ കത്തീഡ്രലിൽ  വെച്ചു  നടത്തിയ ഫലപ്രഖ്യാപനത്തിൽ ‘മരുഭൂമിയിലെ പരുമല’ ആയ ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ്‌ ഇടവകയിലെ  യുവജനപ്രസ്ഥാനം ഒന്നാം  സ്ഥാനത്തിന് അർഹരാ യിരിക്കുന്നു.