മലങ്കര സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽപ്പെട്ട കോലഞ്ചേരി, പൂതൃക്ക സെന്റ് മേരീസ് പള്ളി 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരണം നടത്തണം എന്നും, 34 ഭരണഘടന പ്രകാരം നിയമിതനായ വികാരിയായിരിക്കണം പള്ളിയിൽ കർമ്മങ്ങൾ നടത്തേണ്ടതെന്നും ബഹു എറണാകുളം ജില്ലാ കോടതി ഈ പള്ളിയുടെ ഒറിജിനൽ സുട്ടിൽ വിധി പ്രസ്ഥാവിച്ചു.
അപ്രകാരമല്ലാത്തവർക്ക് ശാശ്വത നിരോധനവും ഏർപ്പെടുത്തി.
ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി അഡ്വ. എസ് ശ്രീകുമാർ, ശ്രീ മാർട്ടിൻ ജോസ് എന്നിവർ ഹാജരായി.