‘പള്ളിമണികൾ’ ഗ്രന്ഥം പ്രകാശനം ചെയ്തു

നിരണം: വന്ദ്യ സഖറിയ പനയ്ക്കാമറ്റം കോറെപ്പിസ്കോപ്പ രചിച്ച ‘പള്ളിമണികൾ’ എന്ന ഗ്രന്ഥം പരി. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമനസ്സുകൊണ്ട്‌ ഡിസംബർ 21ന് പ്രകാശനം ചെയ്യുകയുണ്ടായി. പരി. മാർത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വ പെരുന്നാളിൽ നിരണം പള്ളിയിൽ നടന്ന വി. അഞ്ചിന്മേൽ കുർബാനയോട് അനുബന്ധിച്ചാണ് പ്രകാശനം നിർവഹിക്കപ്പെട്ടത്. മലങ്കര ഓർത്തോഡോക്സ് സഭയുടെ വിവിധ ആരാധനാഗീതങ്ങളെ അടിസ്ഥാനമാക്കിയും ഭാഗ്യസ്മരണാർഹനായ പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ പ്രസംഗങ്ങളെയും ബൈബിൾ ക്ളാസുകളെയും ഗ്രന്ഥകാരൻ വളരെ ആശ്രയിച്ചിട്ടുണ്ട്. റവ. ഡോ. റെജി മാത്യുവിന്റെ ശ്രേഷ്ഠമായ അവതാരികയോടുകൂടിയുള്ള ഗ്രന്ഥത്തിന് പ്രകാശനം ചെയ്ത ദിവസം തന്നെ വളരെ പ്രചാരം ലഭിക്കുകയുണ്ടായി.