ദുബായ്: സെൻറ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ഇടവകയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ ഒരു പ്രബന്ധാവതരണ മത്സരം ഡിസംബർ 7 നു രാവിലെ വി.കുർബാനയ്ക്കു ശേഷം പള്ളിയങ്കണത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഇടവകയിലെ പ്രാർത്ഥനയോഗങ്ങൾ മാറ്റുരക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് ജൂബിലി മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി നൽകും.
പ്രബന്ധാവതരണത്തിനുള്ള വിഷയം ‘ക്രിസ്തുവിൽ വേരൂന്നി വളരുന്നതിന് ആധുനിക തലമുറ നേരിടുന്ന വെല്ലുവിളികൾ’ എന്നുള്ളതാണ്.
അപ്രതീക്ഷിതമായി ഉണ്ടായ പ്രളയം മൂലം കേരളത്തിൽ കഷ്ടത അനുഭവിച്ചവരോടു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുൻപ് തീരുമാനിച്ചിരുന്ന പല പരിപാടികളും യുവജന പ്രസ്ഥാനം മാറ്റിവച്ചിരുന്നു. ജൂബിലി വർഷത്തിൻറെ സമാപനതോടടുക്കുന്ന നാളുകളായതിനാൽ വലിയ ആവശ്യത്തോടാണ് പ്രഥമ പ്രബന്ധാവതരണ മത്സരത്തിനായി ഇടവകാംഗങ്ങൾ തയാറെടുക്കന്നത്.