പ. ഔഗേൻ ബാവാക്കൊപ്പം അടി കൊണ്ട ബാവായുടെ ശെമ്മാശ്ശൻ (പിന്നീട് മാത്യൂസ് അച്ചൻ. ഇപ്പോൾ 93 വയസ്സ് ) ഇന്ന് നിലയ്ക്കല്‍ ഭദ്രാസന വൈദിക കുടുംബ സംഗമത്തില്‍ പങ്കെടുത്തപ്പോൾ.
വയലത്തല ഓലിക്കല്‍ എം. എം. മാത്യൂസ് കോർഎപ്പിസ്‌കോപ്പ ( 93 വയസ് )
പ. ഔഗേൻ ബാവാ, മെത്രാപ്പോലീത്താ ആയിരിക്കുമ്പോൾ ശെമ്മാശൻ ആയിരുന്നു. മാത്യൂസ് ശെമ്മാശൻ ഔഗേൻ തിരുമേനിയോടൊപ്പം പിറവം പള്ളിയിൽ പോകുകയും തിരുമേനിയെ ആ പള്ളിയിൽ വെച്ച് കാപ്പി വടികൊണ്ട് അടിച്ചപ്പോൾ കൂടെ നിന്ന് അടികൊണ്ടിട്ടുള്ള ആളുമാണ്. അന്ന് കൂടെയുണ്ടായിരുന്ന മറ്റൊരു ശെമ്മാശൻ ആയിരുന്ന വയലത്തല വടശ്ശേരിയത്ത് വി. ജെ. ജോസഫ് അച്ചൻ ലോകത്തിൽ നിന്നും യാത്ര പറഞ്ഞു .
വയലത്തല ഓലിക്കൽ എം.എം മാത്യുസ് കോർ എപ്പിസ്കോപ്പ അച്ചന് പൗരോഹിത്യ പ്ലാറ്റിനം ജൂബിലി വർഷത്തിൽ ലഭിച്ച ശ്രേഷ്ടമായ ദൈവിക സ്പർശം ഉള്ള സമ്മാനമാണ് പിറവം പള്ളി വിധി.