51-ാമത് നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ജനുവരി 10 മുതല്‍ 14 വരെ


റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന 51-ാമത് നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ജനുവരി 10 മുതല്‍ 14 വരെ ഇട്ടിയപ്പാറ മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍ററില്‍ വച്ച് നടത്തപ്പെടും. ڇഎന്‍റെ മുഖം അന്വേഷിപ്പീന്‍ڈ എന്നതാണ് (സങ്കീ.27:8) ഈ വര്‍ഷത്തെ മുഖ്യ ചിന്താവിഷയം. ജനുവരി 10-ന് വൈകിട്ട് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളില്‍ റവ.ഫാ.ഡോ.വര്‍ഗീസ് വര്‍ഗീസ് മീനടം, റവ.ഫാ.ഫിലിപ്പ് തരകന്‍ തേവലക്കര, റവ.ഫാ.എബി ഫിലിപ്പ് മാവേലിക്കര, പ്രൊഫ ഇട്ടി വര്‍ഗീസ് അടൂര്‍ തുടങ്ങിയവര്‍ വചനപ്രഘോഷണം നടത്തുന്നതാണ്. ജനുവരി 12-ന് വെളളിയാഴ്ച രാവിലെ 10 മണിക്ക് റവ.ഫാ.വില്‍സണ്‍ മാത്യൂസ് തെക്കിനേത്തിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഭദ്രാസന മര്‍ത്തമറിയം സമാജം സമ്മേളനം അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കോട്ടയം ഗിരിദീപം ഇന്‍സ്റ്റിറ്റ്യൂഷന്‍ കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് ശ്രീമതി മായാ സൂസന്‍ ജേക്കബ് ക്ലാസ്സ് നയിക്കും. ജനുവരി 13-ന് ശനിയാഴ്ച 10 മണിക്ക് ബാലസംഗമം നടക്കും. റവ.ഫാ.തോമസ് കുന്നുംപുറത്തിന്‍റെ അദ്ധ്യക്ഷതയില്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. റവ.ഫാ.സോബിന്‍ സാമുവേല്‍ ആമുഖ പ്രസംഗം നടത്തും. അഖില മലങ്കര ബാലസമാജം ജനറല്‍ സെക്രട്ടറി റവ.ഫാ.ജിത്തു തോമസ് ക്ലാസ്സ് നയിക്കും. +2 മുതലുളള പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ സമ്മേളനത്തില്‍ അനുമോദിക്കും. ഉച്ചയ്ക്ക് 3 മണിക്ക് റവ.ഫാ.സൈമണ്‍ വര്‍ഗീസ് കണ്ണങ്കരേത്തിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന മാനവശാക്തീകരണ വിഭാഗം സമ്മേളനം അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കോട്ടയം ഗവ.മെഡിക്കല്‍ കോളേജ,് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സൈക്യാട്രി പ്രൊഫസര്‍ & ഒഛഉ ഡോ.വര്‍ഗീസ് പുന്നൂസ് ക്ലാസ്സ് നയിക്കും. സഭാ മാനവശാക്തീകരണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി റവ.ഫാ.പി.എ.ഫിലിപ്പ് സിനെര്‍ഗിയ സമാപന സന്ദേശം നല്‍കും. സമാപന ദിവസമായ ജനുവരി 14-ന് ഞായറാഴ്ച അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത വി.കുര്‍ബ്ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. എം.ജി.യൂണിവേഴ്സിറ്റി മുന്‍ വൈസ്ചാന്‍സിലര്‍ ഡോ.സിറിയക് തോമസ് സമാപന സന്ദേശവും അഭിവന്ദ്യ തിരുമനസ്സുകൊണ്ട് ഇടയസന്ദേശവും നല്‍കും. കണ്‍വന്‍ഷന്‍ ക്രമീകരണങ്ങള്‍ക്ക് ഭദ്രാസന സെക്രട്ടറി റവ.ഫാ.ഇടിക്കുള എം.ചാണ്ടി ജനറല്‍ കണ്‍വീനറായും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ വിവിധ സബ് കമ്മറ്റികളുടെ കണ്‍വീനര്‍മാരായും പ്രവര്‍ത്തിച്ചു വരുന്നു.