ദുബായ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും കുടുംബ സംഗമവും നവംബർ 24 -ന്

ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും , കുടുംബ സംഗമവും നവംബർ 24  -ന്

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും , കുടുംബ സംഗമവും നവംബർ 24 വെള്ളി വൈകിട്ട് 4 മുതൽ പള്ളി അങ്കണത്തിൽ നടക്കും.
ഇടവകാംഗങ്ങൾ വീടുകളിൽ തയ്യാറാക്കിയ തനി നാടൻ വിഭവങ്ങളുടെ സ്റ്റാളുകൾ, തട്ടുകടകൾ, കുട്ടികൾക്കുള്ള ഗെയിം സ്റ്റാളുകൾ എന്നിവ കൊയ്ത്തുത്സവത്തിന്റെ പ്രത്യേക ആകർഷണങ്ങളാണ്.
വൈകിട്ട് 5-നു പൊതു സമ്മേളനം കോൺസുൽ ജനറൽ വിപുൽ ഉദ്‌ഘാടനം ചെയ്യും. ലുലു ഇന്റർ നാഷണൽ എക്സ്ചേഞ്ച് സി.ഇ.ഓ അദീബ് അഹമ്മദ് മുഖ്യാതിഥിയാകും.
പരിശുദ്ധ ദിദിമോസ് പ്രഥമൻ ബാവാ അവാർഡ് ഹോളി ക്രോസ് കോൺവെന്റിലെ സിസ്റ്റർ സൂസന് ചടങ്ങിൽ സമ്മാനിക്കും.
കൊയ്‌ത്തുത്സവത്തിന്റെ വിജയത്തിനായി വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ മാത്യു കെ. ജോർജ്, സെക്രട്ടറി ബിജുമോൻ കുഞ്ഞച്ചൻ, ജനറൽ കൺവീനർ പി.ജി, മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക് 04 – 337 11 22 എന്ന നമ്പറിൽ ബന്ധപ്പെടുക….
അബുദാബി: സെന്റ്‌ ജോർജ്ജ് ഓർത്തഡോക്സ് കത്തിഡ്രലിൽ നവംബർ 24 ന് നടക്കുന്ന കൊയ്ത്തുത്സവത്തിന് കാൽ നാട്ട് കർമ്മം നടന്നു. വെള്ളിയാഴ്ച് കുർബ്ബാനാനന്തരം നടന്ന ചടങ്ങിൽ ബ്രഹ്മവാർ ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ യാക്കുബ് മാർ ഏലിയാസ് മെത്രാപ്പോലീത്തായാണ് കാൽനാട്ടു കർമ്മം നിർവഹിച്ചത്.

ഇടവക വികാരി റവ. ഫാ. ബെന്നി മാത്യു സഹ. വികാരി റവ. ഫാ. പോൾ ജേക്കബ്, റവ. ഫാ. ബിജു പാറക്കൽ, ട്രസ്റ്റി ശ്രീ.സ്റ്റീഫൻ മല്ലേൽ, സെക്രട്ടറി ശ്രീ. സന്തോഷ് പവിത്രമംഗലം ,ജോയിന്റ് കണ്‍വീനർ ശ്രീ. സ്റ്റീഫൻ കെ കെ, ഫൈനാൻസ് ജോയിന്റ്കണ്‍വീനർ ശ്രീ. ജോർജ് വി. ജോർജ്ജ്, കത്തീഡ്രൽ മാനേജിംഗ് കമ്മറ്റിയംഗങ്ങൾ, സഭാ മാനേജിങ് കമ്മറ്റി അംഗങ്ങൾ, ഭദ്രാസനകൗൺസിൽ മെംബേർസ് കണ്‍വീനേർസ് എന്നിവർക്ക് പുറമേ ഇടവാംഗങ്ങങ്ങളും ചടങ്ങിൽ പങ്കെടുത്തു. കൊയ്ത്തുത്സവ ദിനമായ നവംബർ 24 ന് രാവിലെ പതിനൊന്ന് മണിക്ക് ആദ്യ ഘട്ടം ആരംഭിക്കുന്നതും പിന്നിട് വൈകുന്നേരം നാലുമണിക്ക് പ്രധാന സ്റ്റാളു കളുടെ പ്രവർത്തനം ആരംഭിക്കുന്നതുമാണ്. കേരളത്തനിമയുള്ള ഭക്ഷണസാധനങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം കൂടാതെ വസ്ത്രം , ഇലക്ട്രോണിക് ഉല്പന്നങ്ങൾ സ്റ്റേഷനറി സാധങ്ങൾ , വീട്ടുപയോഗ സാമഗ്രികൾ, ഔഷധ ചെടികൾ തുടങ്ങിയവയും ഇവിടെ ലഭ്യമാണ്.