ദുബായ് വൈ.എം.സി.എ – ക്ക് പുതിയ സാരഥ്യം:

ദുബായ് വൈ.എം.സി.എ – ക്ക്  പുതിയ സാരഥ്യം: മാത്യു ചാക്കോ കൊച്ചയ്‌പ്പ്: പ്രസിഡന്റ്, ചാക്കോ ഉമ്മൻ: ജനറൽ സെക്രട്ടറി, സജി തോമസ്: ട്രഷറർ

ദുബായ്:  ദുബായ് വൈ.എം.സി.എ-യുടെ പുതിയ ഭാരവാഹികളായി  മാത്യു ചാക്കോ കൊച്ചയ്‌പ്പ് (പ്രസിഡന്റ്), ചാക്കോ ഉമ്മൻ (ജനറൽ സെക്രട്ടറി), സജി തോമസ്( ട്രഷറർ), ടൈറ്റസ് പുലൂരാൻ (വൈസ്  പ്രസിഡന്റ്), നിതിൻ ടൈറ്റസ് (ജൂനിയർ വൈസ്  പ്രസിഡന്റ്),പി.ബി. ജോൺ (ജോയിന്റ് ട്രഷറർ), ബാബുജി ജോർജ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ ദുബായ് ഹോളി ട്രിനിറ്റി ചർച്ച്  ഹാളിൽ  കൂടിയ ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു.
പ്രസിഡന്റ് മനോജ് ജോർജ് അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ബോർഡ് അംഗങ്ങളായി പി.ജി. മാത്യു, ജോർജ് കുരുവിള, ജേക്കബ് ഡാനിയേൽ, ഉമ്മൻ പി.ഉമ്മൻ, സാംസൺ സാമുവേൽ, ഐയ്പ് സി. കുര്യൻ, തോമസ് ഇടപ്പള്ളി,മനോജ് ജോർജ്, ഏബ്രഹാം തോമസ്, ഏബ്രഹാം വർഗീസ്   എന്നിവരെയും തെരഞ്ഞെടുത്തു.