ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ

ദുബായ്:  ദുബായ് സെന്റ് തോമസ് ഓർത്തോഡോക്സ്  കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ ജൂലൈ 1 ശനി , ജൂലൈ 2  ഞായർ  ദിവസങ്ങളിൽ നടക്കും.
ജൂലൈ 1 ശനി  വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരം, തുടർന്ന് ഷാർജ സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി  ഫാ. അജി ചാക്കോയുടെ വചന ശുശ്രൂഷ. തുടർന്ന് ഭക്തി നിർഭരമായ റാസ, ആശിർവാദം, സ്നേഹ വിരുന്ന്.
ജൂലൈ 2  ഞായർ   വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരം, തുടർന്ന്  വിശുദ്ധ കുർബ്ബാന, ആശിർവാദം, നേർച്ച വിളമ്പോട് കൂടി പെരുന്നാളിന് കൊടിയിറങ്ങും.
പെരുന്നാളിന്റെ  ഒരുക്കങ്ങൾക്ക്   വികാരി ഫാ. ഷാജി മാത്യൂസ്, ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ. സജു തോമസ് , ഇടവക ട്രസ്റ്റീ മാത്യു കെ. ജോർജ് , സെക്രട്ടറി ബിജുമോൻ കുഞ്ഞച്ചൻ  എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് 04-337 11 22 എന്ന നമ്പരിൽ ബന്ദപ്പെടുക….