ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ പുതിയ സാമ്പത്തിക നയങ്ങളെ തുടര്‍ന്ന് ക്രൈസ്തവ സഭകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മുഖാന്തരം നടത്തുന്ന ഇടപാടുകള്‍ക്ക് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഒരു പാന്‍ കാര്‍ഡ് ഉപയോഗിച്ച് ഒരു അക്കൗണ്ട് മാത്രമെന്ന കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് പല പളളികള്‍ക്കും നിലവിലുളള അക്കൗണ്ടില്‍ ഇടപാട് നടത്തുവാന്‍ തടസ്സം നേരിട്ടിരിക്കുകയാണ്. ചില ഭദ്രാസനങ്ങളങ്കെിലും ബാങ്ക് അക്കൗണ്ട് മുഖേന വൈദീക ശമ്പളം നല്‍കുന്നതിന് പോലും തടസ്സം നേരിട്ടിരിക്കുകയാണ്. ഇത്തരത്തിലുളള സാങ്കേതിക തടസ്സം നീക്കുന്നതിന് സഭാ ആസ്ഥാനത്തും നിന്നും വിവിധ ബാങ്കുകളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓര്‍ത്തഡോക്സ് സഭയുടെ വിവിധ ഭദ്രാസനങ്ങള്‍, ദേവാലയങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പേരിലുളള അക്കൗണ്ടുകള്‍ സംബന്ധിച്ചുളള മുഴുവന്‍ വിവരങ്ങളും 2017 ജൂണ്‍ മാസം 20 ന് മുമ്പായി അസോസിയേഷന്‍ സെക്രട്ടറി , കാതോലിക്കേറ്റ് ഓഫീസ്, ദേവലോകം, കോട്ടയം- 686004 എന്ന വിലാസത്തില്‍ തപാലിലോ catholicateoffice@mosc.in എന്ന ഇമെയിലിലോ അറിയിക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ കല്പനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുളള സാഹചര്യത്തില്‍ ഈ വിവരങ്ങള്‍ നല്‍കാത്തപക്ഷം സര്‍ക്കാരില്‍ നിന്നുണ്ടാകുന്ന നടപടികള്‍ക്കും സാമ്പത്തിക ബാധ്യതകള്‍ക്കും അതാത് സ്ഥാപനങ്ങള്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് സഭാ ആസ്ഥാനത്ത് നിന്നും അറിയിച്ചു.