കാലത്തിന്‍റെ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് സഭയുടെയും സമൂഹത്തിന്‍റെയും നന്മയ്ക്ക് ഉതകും വിധം ഒരുമയോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി കോട്ടയം പഴയ സെമിനാരി ഓഡിറ്റോറിയത്തില്‍ നടന്ന ഏകദിന ശില്പശാലയില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.
ഫാ. ടി. ജെ ജോഷ്വാ നയിച്ച ധ്യാനത്തോടെ ആരംഭിച്ച യോഗത്തില്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത (സഭാ ഭരണഘടന) അഡ്വ. കുളങ്ങര മാത്യൂ കോശി (നടപടിചട്ടങ്ങള്‍) ചാര്‍ട്ടേട് അക്കൗണ്ടന്‍റ് രാജേഷ് ചിറത്തലാട്ട് (അക്കൗണ്ടിംഗ്) എന്നിവര്‍ ക്ലാസ്സ് നയിച്ചു. ഫാ. ഡോ. എം. ഓ. ജോണ്‍, ജോര്‍ജ് പോള്‍, അഡ്വ. ബിജു ഉമ്മന്‍, ഫാ. ജോണ്‍ ശങ്കരത്തില്‍, വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ, എ.കെ.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
നാളെ രാവിലെ 10.30ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ബഡ്ജറ്റ് അവതരിപ്പിക്കും.