“ഉയരാം ഒരുമിച്ച് ” ഫെല്ലോഷിപ്പ് വിതരണം

” ഉയരാം ഒരുമിച്ച് ” എന്ന തിരുവനന്തപുരം , ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക യുവജനപ്രസ്ഥാനത്തിൻറെ ഫെല്ലോഷിപ്പ് വിതരണം 2016 മെയ്‌ 29 ഞായറാഴ്ച രാവിലെ 9.30 ന് ബഹു . കേരളാ വൈദ്യുതി – ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർഥികളുടെ പഠനത്തിന് ഒരു കൈത്താങ്ങ് എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. ഇതിനോടകം മാധ്യമശ്രദ്ധ ആകർഷിച്ച ഈ പദ്ധതിയോട് ധാരാളം ആളുകളുടെ സ്നേഹസഹകരണം ലഭിക്കുന്നുണ്ട് .