കുവൈറ്റ് : ദൈവപുത്രനായ ക്രിസ്‌തു മരണത്തെ ജയിച്ച് മൂന്നാംനാൾ ഉയർത്തെഴുന്നേറ്റതിന്റെ ഓർമ്മ കൊണ്ടാടി സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാഇടവക ഉയർപ്പ് പെരുന്നാൾ ആഘോഷിച്ചു. മാർച്ച് 26 ശനിയാഴ്ച്ച വൈകിട്ട് അബ്ബാസിയ മെറിനാ ഹാളിൽ നടന്ന ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യു.കെ.-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്താ നേതൃത്വം നൽകി. മഹാഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി. വർഗ്ഗീസ്, ഫാ. അജി കെ. തോമസ് എന്നിവർ സഹ കാർമ്മികത്വം വഹിച്ചു.
കുവൈറ്റ് മഹാഇടവക ഉയർപ്പ് പെരുന്നാൾ കൊണ്ടാടി



