ശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കില്‍ ആരംഭിക്കുന്ന സെറാന്പൂര്‍ സര്‍വ്വകലാശാലയുടെ Graduate Diploma in Church Music and Worship -കോഴ്സിന്‍റെ ഉദ്ഘാടനം 2015 ജൂലൈ 31 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ഓര്‍ത്തഡോക്സ് സെമിനാരിയിലെ സ്മൃതി ഓഡിറ്റോറിയത്തില്‍ വച്ച് മഹാത്മാ ഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ നിര്‍വ്വഹിക്കുന്നു. ഓര്‍ത്തഡോക്സ് വൈദിക സെമിനാരി വൈസ് പ്രസിഡന്‍റും പരി. എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. ഡോ. സഖറിയാ മാര്‍ അപ്രേം മെത്രാപ്പോലീത്താ, ബഹു ഡോ. ടി. ജെ. ജോഷ്വാ അച്ചന്‍, ബഹു ഡോ മാത്യു വെള്ളാനിക്കല്‍ അച്ചന്‍, ബഹു ഡോ പ്രകാശ് കെ. ജോര്‍ജ്ജ് അച്ചന്‍, ബഹു.ഡോ ജേക്കബ് കുര്യന്‍ അച്ചന്‍ എന്നിവര്‍ ആശംസകള്‍ നേരും.