2002 ഭരണഘടനക്ക് നിയമസാധുത ഇല്ല: പെരുമ്പാവൂര്‍ സബ് കോടതി വിധി

yacobaya_constitution1934_constitution

 Court Order

യാക്കോബായ സഭയുടെ പേരിൽ 2002- ൽ ആരംഭിച്ച പുത്തൻകുരിശ് സൊസൈറ്റിയുടെ ഭരണഘടനക്കും അസോസിയേഷനും നിയമസാധുതയില്ലെന്ന് പെരുമ്പാവൂര്‍ സബ് കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സുപ്രധാന വിധിയിലൂടെ വ്യക്തമാക്കുന്നു . യാക്കോബായസഭക്ക് കീഴിലെ 1000ത്തില്‍പരം ഇടവകപ്പള്ളികളും ഇടവകാംഗങ്ങളും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അവിഭാജ്യഘടങ്ങളാണെന്നും, 1934ലെ ഭരണഘടനയുടെ കീഴിലാണ് ഭരിക്ക പ്പെടെണ്ടതെന്നും കോടതി ഉത്തരവില്‍ പറയുന്നു. 2002-ൽ രൂപീകരിച്ച ഭരണഘടനയെ അടിസ്ഥാനമാക്കി സമര്‍പ്പിച്ച കേസിലെ ആവശ്യങ്ങള്‍ അനുവദിച്ചാല്‍ 1934ലെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഭരണഘടനയും സഭാകേസുകളില്‍ സുപ്രീംകോടതിയും കേരള ഹൈകോടതിയും പുറപ്പെടുവിച്ച വിധികളും അട്ടിമറിക്കപ്പെടുമെന്ന് വ്യക്തമാക്കിയ കോടതി ഹരജിക്കാരന്‍െറ ആവശ്യങ്ങള്‍ തള്ളി.

2002 മുതല്‍ക്കുള്ള യാക്കോബായ സഭയുടെ അക്കൗണ്ട് ബുക്കുകളും മറ്റും സൂക്ഷിപ്പില്‍ അല്‍മായ ട്രസ്റ്റിയുടെ സത്യവാങ്മൂലം പ്രത്യേകം പരാമര്‍ശിച്ച കോടതി, 2002-ലെ ഭരണഘടന പ്രകാരമാണ് യാക്കോബായ സഭ ഭരിക്കപ്പെടുന്നതെന്ന ഇരുകക്ഷികളുടെയും വാദവും തള്ളി. ഹാജരാക്കിയ തെളിവുകള്‍ പ്രകാരം സഭക്ക് കീഴിലെ ഇടവക പള്ളികള്‍ മുഴുവന്‍ 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടുന്ന മലങ്കരസഭയുടെ ഭാഗമാണെന്ന് കോടതി നിരീക്ഷിച്ചു.സഭാകേസില്‍ 1995ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിപ്രകാരം 2002 ഭരണഘടനക്ക് നിയമസാധുതയില്ലെന്നും കോടതി വ്യക്തമാക്കി.1995 ലെ സുപ്രീം കോടതി വിധിയും, മറ്റൊരു ഹൈക്കോടതി വിധിയും ആധാരമാക്കിയാണ് പെരുമ്പാവൂര്‍ സബ് കോടതി ഇപ്രാകാരം വിധി പുറപ്പെടുവിച്ചത്. സുപ്രധാനമായ ഈ വിധിയിലൂടെ നിലവിൽ തർക്കമുള്ള എല്ലാ ദേവാലയങ്ങളിലും 1934 ലെ ഭരണ ഘടന അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും.

1995 ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പരുമലയിൽ ജസ്റ്റിസ് മാലിമട്ടിൻറെ നിരീക്ഷണത്തിൽ ഇരു വിഭാഗവും പരസ്പരം സമ്മതിച്ച് കോടതി ചെലവുകൾ കെട്ടിവച്ച് നടത്തിയ മലങ്കര അസോസിയേഷൻ ബഹിഷ്കരിച്ചുകൊണ്ടാണ് ഒരു വിഭാഗം പുത്തൻകുരിശ് ആസ്ഥാനമാക്കി പുതിയ ഭരണ ഘടനയുണ്ടാക്കി സൊസൈറ്റി രജിസ്റ്റർ ചെയ്ത് പുതിയ സഭ രൂപീകരിച്ചത്

അപ്രകാരം രൂപീകരിച്ച യാക്കോബായ സഭയുടെ 2002ലെ ഭരണഘടന പ്രകാരം ജനാധിപത്യപരമായി ഭാരവാഹി തെരഞ്ഞെടുപ്പ് നടത്താറില്ലെന്നും യാക്കോബായസഭക്ക് ബജറ്റോ, കണക്കുകളോ ഇല്ലെന്നും ആരോപിച്ചും പരിഹാരം തേടിയും അഡ്വ. സാബു തൊഴുപ്പാടന്‍ മുഖേന യാക്കോബായ അല്‍മായ ഫോറം വര്‍ക്കിങ് പ്രസിഡന്‍റ് പോള്‍ വര്‍ഗീസ് സമർപ്പിച്ച ഹർജിയിലാണ് സബ് ജഡ്ജിയുടെ വിധി. സഭാ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, അല്‍മായ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സഭ സെക്രട്ടറി ജോര്‍ജ് മാത്യു തെക്കത്തേലക്കല്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.
എതിര്‍ കക്ഷികളെ സഭാ പൊതുട്രസ്റ്റ് ഭരണത്തില്‍നിന്ന് നീക്കുക, 2002 മുതല്‍ക്കുള്ള സഭയുടെ വരവുചെലവ് കണക്കുകള്‍ ഹാജരാക്കുക, ഭാരവാഹി തെരഞ്ഞെടുപ്പ് സ്കീം തയാറാക്കി നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഹർജി.

കഴിഞ്ഞ ദിവസം പെരുമ്പാവൂർ സബ് കോടതി പുറപ്പെടുവിച്ച വിധി മലങ്കര സഭാ വിശ്വാസികളുടെ ഇന്നയോളമുള്ള നിരവധി സംശയങ്ങൾക്കുള്ള മറുപടി കൂടിയാണ്. യാക്കോബായ സഭയുടെതെന്ന് അവർ അവകാശപ്പെടുന്ന എല്ലാ പള്ളികളും സ്വത്തുക്കളും മലങ്കര ഓർത്തഡോക്സ് സഭയുടെ 1934 ലെ ഭരണഘടനക്ക് വിധേയമായി ഭരിക്കപ്പെടെണ്ടതാണ്. മലങ്കര സഭയിലെ എല്ലാ ഇടവക പള്ളികളും, സ്വത്തുക്കളും വിശ്വാസികളും മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലും, 1934-ലെ ഭരണഘടന പ്രകാരവും ഭരിക്കപ്പെടേണ്ടതാണ്. ആയതിനാൽ തോമസ് പ്രഥമൻ കാതോലിക്ക അദ്ധ്യക്ഷനായി 2002-ൽ രൂപീകരിച്ച യാക്കോബായ സുറിയാനി അസോസിയേഷൻ ബൈലോ മലങ്കര സഭയിലെ ഇടവക പള്ളികൾക്ക് ബാധകമല്ല. അതുകൊണ്ട് ഇതിൽ ചോദിച്ചിരിക്കുന്ന റിലീഫുകൾ അനുവദിക്കാൻ കഴിയില്ല എന്നാണ് പെരുമ്പാവൂര്‍ സബ് കോടതി വിധിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.