കുവൈറ്റ് മാര്‍ ബസേലിയോസ് മൂവ്മെന്‍റിന്‍റെ
പ്രഥമ കുടുംബ സംഗമം 2015 ജൂലൈ 14, ചൊവ്വാഴ്ച 10.30-ന്
പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ (കുറിച്ചി ബാവാ) മാതൃദേവാലയമായ കുറിച്ചി വലിയ പള്ളിയില്‍ നടത്തി.
കുവൈറ്റ് മഹാ ഇടവകയില്‍, മാര്‍ ബസേലിയോസ് മൂവ്മെന്‍റ് രൂപീകരിച്ചിട്ട് 42 വര്‍ഷം തികയുന്ന ഈ കാലയളവില്‍, കേരളത്തില്‍ എത്തിച്ചേര്‍ന്ന മൂവ്മെന്‍റിലെ എല്ലാ കുടുംബാംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുത്തു. കുറിച്ചി വലിയ പള്ളി വികാരി ഫാ. ജോണ്‍ ശങ്കരത്തില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മൂവ്മെന്‍റിന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലും, പുതിയ പ്രൊജക്ടിനെക്കുറിച്ചു ള്ള ചര്‍ച്ചകളും മീറ്റിംഗില്‍ നടന്നു.
ഷൈജു കുര്യന്‍ (വൈസ് പ്രസിഡന്‍റ്), ഫാ.ഡോ. ഏബ്രഹാം ഉമ്മന്‍, ഫാ. ജോണ്‍ ശങ്കരത്തില്‍, ഫാ. ജെയിംസ് വര്‍ഗീസ്, ഫാ. വര്‍ഗീസ് മര്‍ക്കോസ്, ഡേ ജോര്‍ജ്, ജിജി ജോണ്‍ മടുക്കുംമൂട്ടില്‍ (സെക്രട്ടറി) എന്നിവര്‍ പ്രസംഗിച്ചു.