ഹൂസ്റ്റണ്‍ പള്ളി മലങ്കരസഭയോട് കൂറു പ്രഖ്യാപിച്ചു. News
ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റനിലെ ഫ്രസ്സോ നഗരത്തിലുള്ള സെന്‍റ് സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ഇടവകയുടെ 2015 ജൂണ്‍ 14-ന് കൂടിയ ഇടവകയോഗം മലങ്കര ഒാര്‍ത്തഡോക്സ് സഭയോടും സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായോടും പൂര്‍ണ്ണ വിധേയത്വം പ്രഖ്യാപിച്ചു. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കേരള സന്ദര്‍ശനത്തിന് മുന്‍പായി അദ്ദേഹം നടത്തിയ ആഹ്വാനം അനുസരിച്ച് ഒാര്‍ത്തഡോക്സ്-പാത്രിയര്‍ക്കീസ് വിഭാഗങ്ങളെ ഒരുപോലെ ഉള്‍ക്കൊള്ളാന്‍ ഈ ഇടവക തീരുമാനമെടുത്തിരുന്നു. ഈ തീരുമാനത്തെ തുടര്‍ന്ന് ഇടവക അനുഭവിച്ച ബുദ്ധിമുട്ടുകളില്‍ അഭി. യൗസേബിയോസ് തിരുമേനി ആവശ്യാനുസരണം വൈദികരെ ലഭ്യമാക്കി നല്‍കിയ പിന്തുണക്ക് ഇടവകാംഗങ്ങള്‍ നന്ദി അറിയിച്ചു. അഭി. തിരുമേനിയുടെ നിര്‍ദ്ദേശാനുസരണം വിശുദ്ധ ബലികര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വൈദികരോടുള്ള നന്ദിയും പൊതുയോഗം അറിയിച്ചു.