Roji Roy Compassion Fund Distribution at St. Gabriel Church, Nallila. M TV Photos
‘റോജി റോയി കാരുണ്യനിധി’ റോജിയുടെ മാതാപിതാക്കള്‍ക്ക് നല്‍കി
‘റോജി റോയി കാരുണ്യനിധി’ ഏപ്രില്‍ 9-ന് വൈകിട്ട് 5 മണിയ്ക്ക് നല്ലില സെന്റ് ഗബ്രിയേല്‍ പളളിയില്‍ വച്ച് കൊല്ലം ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ റോജിയുടെ മാതാപിതാക്കള്‍ക്ക് നല്‍കി. കൊല്ലം ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യ പ്രഭാഷണം നടത്തി. ശ്രീ. എം. എ. ബേബി എം. എല്‍. എ., ശ്രീമതി. പ്രസന്ന രാമചന്ദ്രന്‍(പഞ്ചായത്ത് പ്രസിഡന്റ്) പി.ബി. ഷിബുകുമാര്‍ (വൈസ് പ്രസിഡന്റ്) എന്നിവര്‍ പ്രസംഗിച്ചു.



