സ്വീകരണം നല്‍കി

IMG_7012

ബഹറിന്‍ സെന്റ് മേരീസ് ഇഡ്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഹാശാ ആഴ്ച ശ്രിശൂഷകള്‍ക്ക് എത്തി ചേര്‍ന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി.ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് തിരുമേനിക്ക് സെന്റ് മേരീസ് ഇഡ്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ നേത്യത്തത്തില്‍ സ്വീകരണം നല്‍കി ഇടവക വികാരി റവ.ഫാ.വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപ്പറമ്പില്‍ അദ്യക്ഷതവഹിച്ച യോഗത്തില്‍ സെക്രട്ടറി ശ്രി. മോന്‍സി വര്‍ഗ്ഗീസ് സ്വാഗതം ആശംസിക്കുകയും  സഹ.വികാരി റവ.ഫാ.എം.ബി. ജോര്‍ജ്ജും ഡോ.ജോണ്‍ പനക്കലും ഇടവകയെ പ്രതിനിധികരിച്ച് ആശംസകള്‍ നേര്‍ന്നു വികാരി റവ.ഫാ.വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറന്പിലും സഹ.വികാരി റവ.ഫാ.എം .ബി. ജോര്‍ജ്ജും ചേര്‍ ന്ന് ഇടവകയുടെ ഒരു സ്നേഹോപക്കാരം തിരുമേനിക്കു സമ്മാനിച്ചു. അതിനും ഇടവകയുടെയും ഇടവക ജനങ്ങളുടെയും സ്നേഹാദരവുകള്‍ക്ക് നന്ദി പറയുകയും ട്രസ്റ്റി ശ്രി. അനോ ജേക്കബ് അവിടെ സന്നിഹിതരായ ഏവര്‍ക്കും നന്ദി അറിയിച്ചു കൊണ്ട് സംസാരിച്ചു