കോട്ടയം ബസേലിയോസ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എ. യും ഓര്‍ത്തഡോക്സ് വൈദികസെമിനാരിയില്‍ നിന്നും ജി.എസ്.ടി. യും സെറാമ്പൂര്‍ സര്‍വകലാശാലയില്‍ നിന്നും ബി.ഡി. യും കരസ്ഥമാക്കി.
പാരീസിലെ കാത്തലിക് സര്‍വകലാശാലയില്‍ നിന്നും പുതിയനിയമത്തില്‍ എം.റ്റി.എച്ചും, എബ്രായ ഭാഷയില്‍ ത്രിവത്സര ഡിപ്ലോമയും അരമായ ഭാഷയില്‍ ദ്വിവത്സര സര്‍ട്ടിഫിക്കറ്റും ഗ്രീക്കു ഭാഷയില്‍ പ്രാഗത്ഭ്യവും നേടി.
ഷിക്കോഗായിലെ ‘ലൂഥറന്‍ സ്കൂള്‍ ഓഫ് തിയോളജിയില്‍’ ഗവേഷണം നടത്തി. ‘വി. പൗലോസിന്‍റെ ലേഖനങ്ങളിലെ ദൈവതേജസ്സി’നെ അടിസ്ഥാനമാക്കി രചിച്ച ഗവേഷണ പ്രബന്ധത്തിന് സെറാമ്പൂര്‍ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നടത്തി.
മാര്‍ത്തോമ്മാ, സി.എസ്.ഐ., ഓര്‍ത്തഡോക്സ് സെമിനാരികളുടെ സംയുക്ത വേദശാസ്ത്ര ഗവേഷണപഠനകേന്ദ്രമായ എഫ്.എഫ്.ആര്‍.ആര്‍.സി. യുടെ രജിസ്ട്രാര്‍ / ഡയറക്ടര്‍ (1995-2003) ആയി സേവനം അനുഷ്ഠിച്ചു.
ഓര്‍ത്തഡോക്സ്-മാര്‍ത്തോമ്മാ സംവാദ സമിതി, ഓര്‍ത്തഡോക്സ് – ലൂഥറന്‍ സംവാദ സമിതി, ബൈബിള്‍ സൊസൈറ്റി കേരളാ ഓക്സിലറി കമ്മിറ്റി, തിയോളജിക്കല്‍ ലിറ്ററേച്ചര്‍ സമിതി എന്നിവയില്‍ ആറു വര്‍ഷം വീതം മലങ്കരസഭയെ പ്രതിനിധീകരിച്ചു.
ഭാരതത്തിലെ വേദപണ്ഡിതരുടെ സംഘടനയായ സൊസൈറ്റി ഫോര്‍ ബിബ്ലിക്കല്‍ സ്റ്റഡീസിന്‍റെ ട്രഷറാര്‍ (1996-2000), കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി പുതിയനിയമ വിഭാഗം പ്രൊഫസര്‍ (1982-2005), പ. വട്ടശ്ശേരില്‍ മാര്‍ ഡയനീഷ്യസ് എന്‍ഡോവ്മെന്‍റ് ഫണ്ട് സെക്രട്ടറി (1983-2005), ഇംഗ്ലണ്ടിലെ ബര്‍മ്മിങ്ഹാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എക്യുമെനിക്കല്‍ പ്രസ്ഥാനമായ ജോര്‍ജ് ബെല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫെലോ, സെറാമ്പൂര്‍ സര്‍വകലാശാല അക്കാഡമിക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മെമ്പര്‍ (2003-2005), സെറാമ്പൂര്‍ സര്‍വകലാശാല കൗണ്‍സില്‍ അംഗം (2006-2012), കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡണ്ട് (2010-2016), ശുശ്രൂഷക സംഘം പ്രസിഡണ്ട് (2006-2012), അക്കൗണ്ട്സ് കമ്മിറ്റി പ്രസിഡണ്ട് (2007-2012), എക്യുമെനിക്കല്‍ റിലേഷന്‍സ് പ്രസിഡണ്ട് (2009-2017). 2005-ല്‍ മെത്രാപ്പോലീത്തായായി. തിരുവനന്തപുരം ഭദ്രാസനത്തിന്‍റെ പ്രധാന ഇടയന്‍. 2017 മുതല്‍ സണ്ടേസ്കൂള്‍ പ്രസിഡണ്ടായി പ്രവര്‍ത്തിക്കുന്നു.
പ്രമുഖ പൗരസ്ത്യ വേദശാസ്ത്രജ്ഞന്‍, ധ്യാനഗുരു, അനുഗൃഹീതനായ അജപാലകന്‍, അദ്ധ്യാപകന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, സംഘാടകന്‍, ചിന്തകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു.
ഗ്രന്ഥങ്ങള്‍: ദൈവതേജസ്സിലേക്ക് (1984), Towards A New Humanity (Co-editor, 1992),, കുരിശും തേജസ്സും (1998, 2015), ഗുരുമുഖത്തുനിന്നും (1998, 2015), ആദ്ധ്യാത്മികതയുടെ യഥാര്‍ത്ഥ സ്രോതസ്സുകള്‍ (1999, 2016), ഗുരുമുഖത്തുനിന്നും രണ്ടാം ഭാഗം (2004), രൂപാന്തരത്തിലേയ്ക്ക് (2020).