സെമിത്തേരി ഓര്‍ഡിനന്‍സ് കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കുന്നത്: ഓര്‍ത്തഡോക്സ് സഭ
ക്രിസ്ത്യന്‍ സെമിത്തേരികളില്‍ മൃതശരീരങ്ങള്‍ കബറടക്കുന്നതു സംബന്ധിച്ച് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് നിയമവശാലോ കാര്യവശാലോ നിലനില്‍ക്കാത്തതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമാണ്. ഓര്‍ഡിനന്‍സിന്‍റെ കരട് തയ്യാറാക്കിയപ്പോള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഈ നിയമം മലങ്കരസഭാ തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ ചില പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ലക്ഷ്യമിടുന്നു…