വരുവിന്‍ നമുക്ക് ഉണ്ടുപിരിയാം / ഡോ. എം. കുര്യന്‍ തോമസ്
അങ്ങനെ ഇരിക്കുമ്പോള്‍ ആനയ്ക്ക് മദം പൊട്ടുന്നതുപോലെ മാപ്പിളയ്ക്ക് ഹാലിളകും. വേനല്‍ മൂക്കുമ്പോഴാണ് ഇത്തരം പരാക്രമങ്ങള്‍ സാധാരണ പടരുക. നസ്രാണിയുടെ ജനാധിപത്യ അവകാശസംരക്ഷണവേദിയും അത്യുന്നത നിയമനിര്‍മ്മാണസഭയുമായ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയോഗങ്ങളാണ് ഇത്തരം വൈകൃതങ്ങളുടെ വേദിയാകുന്നത് എന്നത് വിധിവൈപരീത്യം. ഇപ്പോഴത്തെ ഹാലിളക്കം മെത്രാന്മാരുടെ സ്ഥലംമാറ്റത്തെപ്പറ്റിയാണ്….